കാലവര്‍ഷം ഔദ്യോഗികമായി പടിയിറങ്ങി:രാജ്യത്ത് 6 ശതമാനം അധികം മഴ, കേരളത്തില്‍ ഇത്തവണ 14% കുറവ്

By Web TeamFirst Published Sep 30, 2022, 5:27 PM IST
Highlights

കേരളത്തിൽ ജൂൺ 1 മുതല്‍ സെപ്റ്റംബർ 30 വരെ ലഭിച്ചത് 1736.6 മില്ലിമീറ്റർ. സാധാരണ ലഭിക്കേണ്ടത് ശരാശരി 2018.6 മില്ലിമീറ്റർ

തിരുവനന്തപുരം:.2022  കാലവർഷ കലണ്ടർ  അവസാനിച്ചപ്പോൾ രാജ്യത്തു കാലവർഷം 6% അധികം. ഇത്തവണ രാജ്യത്തു ലഭിച്ചത് 925 മില്ലിമീറ്റർ മഴ.ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദാമൻ ദിയു ( 3148 mm).  ഗോവ ( 2763.6 mm) മേഘാലയ ( 2477.2 mm), സിക്കിം ( 2000)നു പിറകിൽ  കേരളം ( 1736.6 mm) അഞ്ചാമത് ആണ്. ആകെയുള്ള 36  സംസ്ഥാന /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ  30 ലും  മഴ സാധാരണയിലോ അതിൽ കൂടുതലോ ലഭിച്ചു. മണിപ്പുർ, മിസോറാം, ത്രിപുര, ഉത്തർപ്രദേശ് ബീഹാർ, ജാർഖണ്ഡ് എന്നീ  6 സംസ്ഥാങ്ങളിൽമാത്രമാണ് മഴക്കുറവ് 20%  കൂടുതൽ   (ചുവപ്പ് ).സാധാരണ ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരേയുള്ള കാലയളവിൽ പെയ്ത മഴ ആണ് കാലവർഷ മഴയായി കണക്കാക്കുന്നത്. 

കേരളത്തിൽ ഇത്തവണ 14% കുറവ് മഴയാണ് കിട്ടിയത്. കൂടുതൽ കാസറഗോഡ് കുറവ് തിരുവനന്തപുരം .കേരളത്തിൽ ജൂൺ 1- സെപ്റ്റംബർ 30 വരെ ലഭിച്ചത് 1736.6 മില്ലിമീറ്റർ. സാധാരണ ലഭിക്കേണ്ടത് ശരാശരി 2018.6 മില്ലിമീറ്റർ. കാസറഗോഡ് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മഴ 2785.7 മില്ലിമീറ്റർ. തൊട്ടടുത്തു 2334.5 മില്ലിമീറ്റർ ലഭിച്ച കണ്ണൂർ .ഏറ്റവും കുറവ് മഴ രേഖപെടുത്തിയത് തിരുവനന്തപുരം ജില്ലയിലാണ് 593 mm, കൊല്ലം 999.1 mm.എല്ലാ ജില്ലകളിലും ഇത്തവണ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴയാണ് ലഭിച്ചത്.കാസറഗോഡ് ജില്ലയിൽ 2% കുറവ്  മഴ രേഖപെടുത്തിയപ്പോൾ പാലക്കാട്‌ 6% കുറവ്. തിരുവനന്തപുരം (30% ), ആലപ്പുഴ (29%') കൊല്ലം ( 21%) കുറവ് മഴയാണ് ഇത്തവണ റെക്കോർഡ് ചെയ്തത്

click me!