കാലവർഷം പിൻവലിയുന്നു, കേരളത്തിൽ 24 മണിക്കൂറിൽ തുലാവർഷമെത്തും

Published : Oct 25, 2021, 11:38 AM IST
കാലവർഷം പിൻവലിയുന്നു, കേരളത്തിൽ 24 മണിക്കൂറിൽ തുലാവർഷമെത്തും

Synopsis

അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം രാജ്യത്തു നിന്ന് പൂർണമായും പിൻവാങ്ങാനും തുലാവർഷം ആരംഭിക്കാനുമാണ് സാധ്യത. 

തിരുവനന്തപുരം:  തുലാവർഷത്തിന്റെ മുന്നോടിയായി ബംഗാൾ ഉൾകടലിലും (bengal sea)  തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്റെ വരവിൻ്റെ ഫലമായി   അടുത്ത 5 ദിവസം വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലോട് കൂടിയ  മഴ (rain with thunder storm) തുടരാൻ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ (ഒക്ടോബർ 26)  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ  മഴക്കും സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം രാജ്യത്തു നിന്ന് പൂർണമായും പിൻവാങ്ങാനും തുലാവർഷം ആരംഭിക്കാനുമാണ് സാധ്യത. ചൊവ്വാഴ്ചയോടെ തുലാവർഷം കേരളത്തിൽ എത്തുമെന്ന് കാലാവാസ്ഥാ വിദഗ്ദ്ധർ നേരത്തെ പ്രവചിച്ചിരുന്നു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News live: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും, ശുഭ പ്രതീക്ഷയിൽ മുന്നണികൾ
ആര് വാഴും? ആര് വീഴും?, തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും, ശുഭ പ്രതീക്ഷയിൽ മുന്നണികൾ