കാലവർഷം മെയ് 27 ന് എത്തിയേക്കും, അപകടകരമായ മരങ്ങൾ സ്വകാര്യ വ്യക്തികൾ മുറിക്കണം: മന്ത്രി

By Web TeamFirst Published May 16, 2022, 7:13 PM IST
Highlights

പറമ്പിലെ അപകടകരമായ മരങ്ങൾ സ്വകാര്യ വ്യക്തികൾ മുറിക്കണം. പേടിച്ചിരുന്ന ഒരു സ്ഥിതി മാറിയിട്ടുണ്ടെന്നും മന്ത്രി രാജൻ പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ കാലവർഷം നേരത്തേയെത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ. നിലവിൽ മഴയ്ക്ക് കുറവുണ്ടെങ്കിലും ജാഗ്രത തുടരുന്നുണ്ട്. നാളെ സംസ്ഥാനത്ത് നാല് വടക്കൻ ജില്ലകളിലും ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 27 ഓടെ കാലവർഷം എത്തുമെന്നാണ് കരുതുന്നത്. മെയ് 19 മുതൽ 24 വരെ മഴയുണ്ടാകാൻ സാധ്യതയില്ല. അതിനാൽ പൂർത്തീകരിക്കാനുള്ള ജോലികളെല്ലാം ഈ ദിവസങ്ങളിൽ ചെയ്ത് തീർക്കണം. പറമ്പിലെ അപകടകരമായ മരങ്ങൾ സ്വകാര്യ വ്യക്തികൾ മുറിക്കണം. പേടിച്ചിരുന്ന ഒരു സ്ഥിതി മാറിയിട്ടുണ്ടെന്നും മന്ത്രി രാജൻ പറഞ്ഞു.
 

click me!