18 മുതൽ 30 വരെ പ്രായമുള്ള യുവാക്കളുടെ ശ്രദ്ധക്ക്, പ്രതിമാസം 1000 രൂപ സഹായം, മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ്

Published : Jan 07, 2026, 04:19 PM IST
Cm pinarayi vijayan

Synopsis

നൈപുണ്യ പരിശീലനം നേടുന്നവർക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1000 രൂപ സഹായധനം നൽകുന്ന മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.  

തിരുവനന്തപുരം : നൈപുണ്യ പരിശീലനം നടത്തുന്നവര്‍ക്കും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പ്രതിമാസ 1000 രൂപ സഹായധനം നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. വയസ്സ് : 18-30, കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല, നെപുണ്യ വികസന പരിശീലനത്തില്‍ പങ്കെടുക്കുന്നവരോ, യു.പി.എസ്.സി., കേരള പി എസ് സി., സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമസേന, ബാങ്ക,് റെയില്‍വേ മറ്റ് കേന്ദ്ര/സംസ്ഥാന പൊതുമേഖല റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന മത്സര പരീക്ഷകള്‍ക്കായി അപേക്ഷ സമര്‍പ്പിച്ച് മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുന്‍ഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് eemployment.kerala.gov.in, ഫോണ്‍: 04868 272262. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam news live: ശബരിമലയിലെ കൊടിമര പുനർനിർമ്മാണം; മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്
ഒതുക്കാൻ നേതാക്കൾ; മട്ടന്നൂരില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കെകെ ശൈലജ, നികേഷിനെ മത്സരിപ്പിക്കണമെന്ന് എംവി ​ഗോവിന്ദൻ