KSRTC SWIFT: മൂകാംബികയിലേക്ക് പോയ കെ സ്വിഫ്റ്റ് ബസ്സ് വഴി മാറി പോയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തല്‍

Published : May 15, 2022, 11:02 AM ISTUpdated : May 15, 2022, 11:11 AM IST
KSRTC SWIFT: മൂകാംബികയിലേക്ക് പോയ കെ സ്വിഫ്റ്റ് ബസ്സ് വഴി മാറി പോയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തല്‍

Synopsis

അടിസ്ഥാനരഹിത ആരോപണമെന്നും കെഎസ്ആര്‍ടിസിയുടെ വിശദീകരണം. ലോഗ് ഷീറ്റനുസരിച്ച് സ്ഥിരം ഓടുന്ന ദൂരം മാത്രമേ ഓടിയിട്ടുള്ളു.വഴിതെറ്റി ​ഗോവയിലേക്ക് പോയാൽ പോലും ,പെർമിറ്റ് ഇല്ലാതെ ​ഗോവയിലേക്ക്  കടത്തി വിടില്ല.

തിരുവനന്മൂതപുരം:മൂകാംബികയിലേക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് (KSRTC Swift Bus) വഴിതെറ്റി ഗോവയില്‍ (Goa)  എത്തിയെന്ന വാര്‍ത്ത കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ (Social Media) വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും ഇതിന്‍റെ വാര്‍ത്ത കട്ടിംഗും, ചില പ്രദേശിക ചാനലുകള്‍ ചെയ്ത വീഡിയോകളും ഇതിന്‍റെ ഭാഗമായി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

മൂകാംബികയിലേക്ക് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവന്‍ ബീച്ചില്‍ എത്തിയെന്നും രാവിലെ കണ്ടത് അര്‍ദ്ധനഗ്നരായ വിദേശികളെയാണ് എന്നുമാണ് നേരത്തെ പ്രചരിച്ച വാര്‍ത്തകളുടെ ഉള്ളടക്കം. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണവുമായി കെഎസ്ആര്‍ടിസി രംഗത്തെത്തി.

ksrtcയുടെ വിശദീകരണം ഇതാണ്...കെഎസ്ആർടിസി - സ്വിഫ്റ്റിനെതിരെയുള്ള വാർത്ത തെറ്റ്.ബസ് ദിശമാറി ​ഗോവയിലേക്ക് സർവ്വീസ് നടത്തിയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തി.

മേയ് മാസം 8 ന് തിരുവനന്തപുരത്ത് നിന്നും മൂകാംബിക സർവ്വീസ് നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി അലഞ്ഞുവെന്നതരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. വാർത്തയിൽ വന്നത് പോലെ നിലവിൽ തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലെക്ക് കെഎസ്ആർടിസി - സ്വിഫ്റ്റ് സർവ്വീസ് നടത്തുന്നില്ല. കെഎസ്ആർടിസി - സ്വിഫ്റ്റിന്റെ എയർ ഡീലക്സ് ബസുകൾ എറണാകുളത്ത് നിന്നും, കൊട്ടാരക്കരയിൽ നിന്നുമാണ് കൊല്ലൂരിലേക്ക് സർവ്വീസ് നടത്തുന്നത്. വാർത്തകൾ  പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ സിഎംഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഓഫീസർ  നടത്തിയ അന്വേഷണത്തിൽ മേയ് 8 ന് കൊട്ടരക്കരക്കയിൽ നിന്നുള്ള സർവ്വീസിലേയും, എറണാകുളത്ത് നിന്നുള്ള സർവ്വീസിലേയും യാത്രക്കാരെ ഫോണിൽ വിളിച്ച്  വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് റൂട്ട് മാറി സർവ്വീസ് നടത്തിയില്ലെന്നും, യാത്ര സുഖകരമാണെന്നുമാണ് അറിയിച്ചത്. കൂടാതെ ആ സർവ്വീസുകളിൽ ട്രെയിനിം​ഗ് നൽകുന്നതിന് ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർമാർ നൽകിയ റിപ്പോർട്ടും ബസ് വഴി മാറി സഞ്ചരിച്ചില്ലെന്നുമാണ്. കൂടാതെ ബസുകളുടെ 7,8,9,10 തീയതികളിലെ  ലോ​ഗ് ഷീപ്പ് പരിശോധിച്ചപ്പോഴും സ്ഥിരം ഓടുന്ന ദൂരം മാത്രമേ ബസുകൾ സർവ്വീസ് നടത്തിയിട്ടുള്ളൂവെന്നും കണ്ടെത്തി. കൂടാതെ ബസ് ​ദിശമാറി സഞ്ചരിച്ചുവെന്ന യാത്രക്കാരുടെ  പരാതിയും വിജിലൻസ് വിഭാ​ഗത്തിന് കിട്ടിയിട്ടുമില്ല.  തുടർന്നാണ് ലഭ്യമായ രേഖകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ പത്ര നവമാധ്യമങ്ങളിൽ വന്നത് പോലെ കെഎസ്ആർടിസി - സ്വിഫ്റ്റ് ബസ് ദിശമാറി ​ഗോവയിലേക്ക് സർവ്വീസ് നടത്തിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയത്.കെഎസ്ആർടിസി,  കെഎസ്ആർടിസി - സ്വിഫ്റ്റ് ബസുകൾ അന്തർ സംസ്ഥാന കരാറിന്‍റെ  അടിസ്ഥാനത്തിലേക്കാണ് കർണ്ണാടകത്തിലേക്ക് സർവ്വീസ്  നടത്തുന്നത്. അത്തരം ഒരു കരാർ ​ഗോവയുമായി കെഎസ്ആർടിസി ഏർപ്പെട്ടിട്ടുമില്ല. ​ഗോവയിലേക്ക് സർവ്വീസ് നടത്തണമെങ്കിൽ പ്രത്യേക പെർമിറ്റ് എടുക്കണം. അഥവാ വഴിതെറ്റി ​ഗോവയിലേക്ക് പോയാൽ പോലും പെർമിറ്റ് ഇല്ലാതെ ​ഗോവയിലേക്ക്  കടത്തി വിടില്ല. 

Also read:സ്വിഫ്റ്റ് കുതിച്ചു: കെഎസ്ആര്‍ടിസി പണിമുടക്ക് ദിനത്തില്‍ ഇരട്ടി വരുമാനം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു എ തോമസ് അന്തരിച്ചു
പുത്തന്‍കുരിശിൽ ട്വന്‍റി20 വോട്ട് യുഡിഎഫിന്, എറണാകുളത്ത് നാലിടത്ത് ട്വന്‍റി20, മറ്റത്തൂരില്‍ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും ബിജെപിക്കൊപ്പം; വൻഅട്ടിമറി