
കാസർകോട്: കാസർകോട് മേൽപ്പറമ്പിൽ സദാചാര ആക്രമണം. ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ പെൺകുട്ടികൾ അടക്കമുള്ള സുഹൃത്തുക്കളെയാണ് തടഞ്ഞുവെച്ച് ആക്രമിച്ചത്. ഭക്ഷണം കഴിക്കുന്നതിനായി ഇവർ കാർ നിർത്തിയപ്പോൾ ചിലർ ചോദ്യം ചെയ്യുകയും കശപിശ ഉണ്ടാവുകയുമായിരുന്നു. മൂന്ന് പെൺകുട്ടികൾ അടക്കം ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു. സംഭവത്തിൽ അബ്‍ദുൾ മൻസൂർ, അഫീഖ്, മുഹമ്മദ് നിസാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തടഞ്ഞു വയ്ക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
Read More: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ തന്നെ!
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam