വയനാട്ടിലെ കൂടുതൽ പ്രദേശങ്ങൾ സമ്പൂർണ്ണ ലോക്ഡൗണിലേക്ക്

By Web TeamFirst Published Aug 30, 2021, 7:35 PM IST
Highlights

പ്രതിവാര രോഗ വ്യാപന നിരക്ക് ഏഴിന് മുകളിലുള്ള ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയാണ് ഉത്തരവിറക്കിയത്. 

വയനാട്: വയനാട് ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ14 ഗ്രാമ പഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ ആയി. 

പ്രതിവാര രോഗ വ്യാപന നിരക്ക് ഏഴിന് മുകളിലുള്ള ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയാണ് ഉത്തരവിറക്കിയത്. ജില്ലയിലെ തിരുനെല്ലി, പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, പൊഴുതന, വൈത്തിരി, മുട്ടില്‍, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, മീനങ്ങാടി, അമ്പലവയല്‍, നെന്മേനി, നൂല്‍പ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലും കല്‍പ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി  നഗരസഭകളിലെ 56 ഡിവിഷനുകളിലും നാളെ മുതൽ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

click me!