സനുമോഹനായി വ്യാപക തിരച്ചിൽ, മൂകാംബികയിലെ ഹോട്ടലിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

Published : Apr 17, 2021, 04:23 PM ISTUpdated : Apr 17, 2021, 04:32 PM IST
സനുമോഹനായി വ്യാപക തിരച്ചിൽ, മൂകാംബികയിലെ ഹോട്ടലിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

Synopsis

മൂകാംബികയിലെ ഹോട്ടൽ മുറിയിൽ ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സനുമോഹനായി മൂകാംബികയിലും പരിസരങ്ങളിലും തെരച്ചിൽ തുടരുകയാണ്.  

കൊച്ചി: എറണാകുളം മുട്ടാർ പുഴയിൽ ദുരൂഹസാഹചര്യത്തിൽ മുങ്ങി മരിച്ച വൈഗയുടെ പിതാവ് സനുമോഹനെ കണ്ടെത്താൻ മൂകാംബികയിൽ വ്യാപക തെരച്ചിൽ. മൂകാംബിക കൊല്ലൂരിലെ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞ സനുമോഹന്റെ കൂടുതൽ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മൂകാംബികയിലെ ഹോട്ടൽ മുറിയിൽ ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സനുമോഹനായി മൂകാംബികയിലും പരിസരങ്ങളിലും മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് തെരച്ചിൽ തുടരുകയാണ്. ഇയാളെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രീതീക്ഷയിലാണ് പൊലീസ്. 

കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനിരിക്കെയാണ് മൂകാംബികയിൽ നിന്ന് കൊച്ചി സിറ്റി പൊലീസിന് നിർണായക വിവരം ലഭിക്കുന്നത്. ആറ് ദിവസമായി മൂകാംബിക ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലിലാലണ് സനുമോഹൻ ഉണ്ടായിരുന്നത്. റൂം വാടക നൽകാതെ ഇന്നലെ രാവിലെയാണ് സനുമോഹൻ ഇവിടെ നിന്ന് കടന്നു കളഞ്ഞത്. ഹോട്ടലിൽ നൽകിയ ആധാർ കാർഡിൽ നിന്നാണ് കേരള പൊലീസ് തിരയുന്ന സനുമോഹനാണിതെന്ന് ഹോട്ടലിലെ ജീവനക്കാർ തിരിച്ചറിഞ്ഞത്

മൂകാംബികയിലെത്തിയ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം കർണാടക പൊലീസിന്‍റെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. കർണാടകയിലെ റെയിൽവേ സ്റ്റേഷനുകളിലും വിമാനതാവളങ്ങളിലും ജാഗ്രത നിർദേശം നൽകി. സനുമോഹൻ മൂകാംബികയിൽ തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.  സനുമോഹനെ കണ്ടെത്താൻ നാല് ഭാഷകളിൽ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട്ടിൽ അക്കൗണ്ട് തുറന്ന് ബിജെപി, തിരുനെല്ലിയിലും പുളിയാർമലയിലും ബിജെപിക്ക് നേട്ടം
മുട്ടടയിൽ യുഡിഎഫിന്‍റെ അട്ടിമറി വിജയം കാല്‍ നൂറ്റാണ്ടിനുശേഷം; ഉജ്ജ്വല വിജയത്തിൽ പ്രതികരിച്ച് വൈഷ്ണ സുരേഷ്, 'ഇത് ജനാധിപത്യത്തിന്‍റെ വിജയം'