മലമ്പുഴയിൽ അധ്യാപകൻ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം: റിമാൻഡിലുള്ള അധ്യാപകന്‍റെ പീഡനത്തിനിരയായത് നിരവധി വിദ്യാർത്ഥികൾ; കൂടുതൽ പരാതികൾ പുറത്ത്

Published : Jan 08, 2026, 07:37 PM IST
Malambuzha pocso case

Synopsis

മലമ്പുഴയിൽ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതൽ പരാതികൾ. റിമാൻഡിലുള്ള സംസ്കൃത അധ്യാപകൻ അനിലിൻ്റെ പീഡനത്തിനിരയായത് നിരവധി വിദ്യാർത്ഥികളാണ്.

പാലക്കാട്: പാലക്കാട് മലമ്പുഴയിലെ അധ്യാപകൻ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ കൂടുതൽ പരാതികൾ.  റിമാൻഡിലുള്ള സംസ്കൃത അധ്യാപകൻ അനിലിൻ്റെ പീഡനത്തിനിരയായത് നിരവധി വിദ്യാർത്ഥികൾ. സിഡബ്ല്യുസി കൈമാറിയ അഞ്ചു വിദ്യാർത്ഥികളുടെ പരാതികളിൽ കേസെടുത്ത് മലമ്പുഴ പൊലീസ്. 

സിഡബ്ല്യുസിയുടെ കൗൺസിലിങ്ങിനിടെയാണ് പീഡനത്തിനിരയായ വിദ്യാർത്ഥികൾ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞത്. ആദ്യഘട്ടത്തിൽ കൗൺസിലിങ് നൽകിയ അഞ്ച് വിദ്യാർത്ഥികളാണ് മൊഴി നൽകിയത്. യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് അധ്യാപകൻ്റെ ലൈംഗിക പീഡനത്തിനിരയായത്. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള സിഡബ്ല്യുസിയുടെ കൗൺസിലിങ്ങ് അടുത്ത ദിവസവും തുടരും. നാളെയാണ് സ്കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകേണ്ട അവസാന ദിവസം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തില്‍ വീണ്ടും മഴ... ഈ വര്‍ഷത്തെ ആദ്യത്തെ തീവ്രന്യൂന മർദ്ദം നാളെ കരയിലേക്ക് പ്രവേശിക്കും, മഴ സാധ്യത ഇങ്ങനെ, മുന്നറിയിപ്പ് പ്രഖ്യാപിച്ചു
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ ഭർത്താവിനെതിരെ നടപടി; ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതായി യുവമോര്‍ച്ച