തൃശ്ശൂരിൽ കൂടുതൽ ഇളവുകൾ; തുണിക്കടകൾ ബുധനാഴ്ച തുറക്കാം; സൂപ്പർ മാർക്കറ്റുകളിൽ ഹോം ഡെലിവറി

Web Desk   | Asianet News
Published : May 25, 2021, 03:40 PM IST
തൃശ്ശൂരിൽ കൂടുതൽ ഇളവുകൾ; തുണിക്കടകൾ ബുധനാഴ്ച തുറക്കാം; സൂപ്പർ മാർക്കറ്റുകളിൽ ഹോം ഡെലിവറി

Synopsis

ബേക്കറി വ്യാഴം , ശനി ദിവസങ്ങളിൽ തുറക്കാം. തുണിക്കട, സ്വർണക്കട ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴു വരെ തുറക്കാം. വർക് ഷോപ്പ് , പഞ്ചർ കടകൾ ചൊവ്വ , വ്യാഴം , ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കാം.

തൃശ്ശൂർ: തൃശൂർ ജില്ലയിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. പുതിയ ഉത്തരവ് പ്രകാരം പലചരക്ക് , പച്ചക്കറി കടകൾക്ക് തിങ്കൾ ,ബുധൻ , ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം. മൽസ്യം , മാംസം എന്നിവ വിൽപന നടത്തുന്ന കടകൾ ബുധൻ , ശനി ദിവസങ്ങളിൽ തുറക്കാവുന്നതാണ്.  ഈ കടകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും.

ഇലക്ട്രിക്കൽ , പ്ലബിങ്ങ് , പെയിൻ്റിങ്ങ് കടകൾ ചൊവ്വ , വ്യാഴം ദിവസങ്ങളിൽ പ്രവർത്തിപ്പിക്കാം. കെട്ടിട നിർമാണത്തിന് അനുമതിയില്ല. ഹോട്ടലുകളിൽ പാഴ്സൽ മാത്രമേ അനുവദിക്കൂ. ബേക്കറി വ്യാഴം , ശനി ദിവസങ്ങളിൽ തുറക്കാം. തുണിക്കട, സ്വർണക്കട ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴു വരെ തുറക്കാം. വർക് ഷോപ്പ് , പഞ്ചർ കടകൾ ചൊവ്വ , വ്യാഴം , ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കാം.

സൂപ്പർ മാർക്കറ്റുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമേ പാടുള്ളു. ഇത് രാവിലെ ഒമ്പത് മുതൽ ഒരു മണി വരെ അനുവദിക്കും. പണ്ടം പണയ സ്ഥാപനങ്ങൾ ബുധനാഴ്ചകളിൽ ഒൻപതു മുതൽ ഏഴു വരെ തുറക്കാം. പ്രിൻ്റിങ്ങ് പ്രസ് , ഫോട്ടോ സ്റ്റുഡിയോ തിങ്കൾ , വെള്ളി ദിവസങ്ങളിൽ എട്ട് മുതൽ ഒന്നു വരെ തുറക്കാവുന്നതാണ്. മലഞ്ചരക്ക് കടകൾക്ക് ശനിയാഴ്ച്ച എട്ടു മുതൽ അഞ്ചു വരെ പ്രവർത്തിക്കാം. വിവാഹങ്ങൾക്ക് പത്ത് പേർക്ക് വരെ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. കണ്ണടക്കടകൾ തിങ്കൾ ,വ്യാഴം ദിവസങ്ങളിൽ ഒൻപതു മുതൽ ഒന്നു വരെ തുറന്നു പ്രവർത്തിക്കാമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്; പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം, വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമര്‍ശനം
ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'