ദില്ലി മടുത്തു! മറഞ്ഞും തെളിഞ്ഞും കേരളത്തിലേക്ക് വരാനുള്ള വെമ്പല്‍ തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് എംപിമാര്‍

Published : Jan 10, 2023, 07:22 PM IST
ദില്ലി മടുത്തു! മറഞ്ഞും തെളിഞ്ഞും കേരളത്തിലേക്ക് വരാനുള്ള വെമ്പല്‍ തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് എംപിമാര്‍

Synopsis

ഇങ്ങനെ രണ്ടേരണ്ട് കാരണങ്ങളാണ് സിറ്റിംഗ് എംപിമാരില്‍ പലരുടെയും മനംമാറ്റത്തിന് കാരണം. സംസ്ഥാന രാഷ്ട്രീയത്തില്‍ ശശി തരൂര്‍ സജീവമാകുകയും പാര്‍ട്ടിക്ക് പുറത്ത് സ്വീകാര്യത കൂടുകയും ചെയ്യുന്നത് എംപിമാരുടെ തീരുമാനങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്

തിരുവനന്തപുരം: ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമുഖത കാട്ടി കൂടുതല്‍ കോണ്‍ഗ്രസ് എംപിമാര്‍. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പരസ്യമായി എംപിമാർ പ്രകടിപ്പിച്ചതോടെ നേതൃത്വം പരുങ്ങലിലായിട്ടുണ്ട്. സിറ്റിങ് എംപിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്ന് ശശി തരൂർ തുറന്ന് പറഞ്ഞുകഴിഞ്ഞു. എന്നാല്‍, സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ പ്രതികരണം.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന തോല്‍വി, നിയമസഭയില്‍ മത്സരിച്ച് സര്‍ക്കാരിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ. ഇങ്ങനെ രണ്ടേരണ്ട് കാരണങ്ങളാണ് സിറ്റിംഗ് എംപിമാരില്‍ പലരുടെയും മനംമാറ്റത്തിന് കാരണം. സംസ്ഥാന രാഷ്ട്രീയത്തില്‍ ശശി തരൂര്‍ സജീവമാകുകയും പാര്‍ട്ടിക്ക് പുറത്ത് സ്വീകാര്യത കൂടുകയും ചെയ്യുന്നത് എംപിമാരുടെ തീരുമാനങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. രാജ്മോഹന്‍ ഉണ്ണിത്താന്‍, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍ തുടങ്ങിയവര്‍ക്ക് നിയമസഭയിലാണ് കണ്ണ്. മറയില്ലാതെ തന്നെ അത് പറയുന്നുമുണ്ട്. 

കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിനാണ് പരിശ്രമമെന്നും എംപിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കാമെന്നും ശശി തരൂര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടെന്ന ശശി തരൂരിന്‍റെ പ്രഖ്യാപനവും മതസാമുദായിക നേതൃത്വങ്ങളില്‍ നിന്ന് തരൂരിന് ലഭിക്കുന്ന സ്വീകാര്യതയും തന്നെയാണ് കൂടുതല്‍ എംപിമാരെ സ്വാധീനിക്കുന്നത്. എം കെ രാഘവന്‍ എംപി ഉള്‍പ്പെടെ പാര്‍ലമെന്‍റില്‍ മത്സരിക്കാതെ നിയമസഭയിലേക്ക് ഇറങ്ങുമെന്നും സൂചനയുണ്ട്.

എന്നാല്‍, സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എല്ലാവരോടുമായി ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. സിറ്റിംഗ് എംപിമാരുടെ കളംമാറ്റം യുഡിഎഫിന്‍റെ ആത്മവിശ്വാസത്തെ തകിടംമറിക്കും. പാര്‍ലമെന്‍റ്  തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളെയും പിന്നോട്ടടിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു. ചുരുക്കത്തില്‍ ശശി തരൂരിന്‍റെ രാഷ്ട്രീയ നീക്കങ്ങള്‍ കൂടുതല്‍ സിറ്റിംഗ് എംപിമാരെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. 

'എംപിമാര്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കും'; കോണ്‍ഗ്രസ് അക്കാര്യം തീരുമാനിക്കുമെന്ന് ശശി തരൂര്‍

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം