സംസ്ഥാനത്തിന് 2.65 ലക്ഷം ഡോസ് വാക്‌സീന്‍ കൂടി, ഇതുവരെ വാക്സീൻ സ്വീകരിച്ചത്  1,34,79,057 പേർ

Published : Jun 26, 2021, 09:05 PM ISTUpdated : Jun 26, 2021, 09:13 PM IST
സംസ്ഥാനത്തിന് 2.65 ലക്ഷം ഡോസ് വാക്‌സീന്‍ കൂടി, ഇതുവരെ വാക്സീൻ സ്വീകരിച്ചത്  1,34,79,057 പേർ

Synopsis

ഇതോടെ സംസ്ഥാനത്ത് 1,28,82,290 ഡോസ് വാക്‌സീനാണ് ലഭിച്ചത്. സംസ്ഥാനത്ത് ഇന്ന് 1,70,976 പേരാണ് വാക്‌സീനെടുത്തത്.

തിരുവനന്തപുരം: സംസ്ഥാനത്തിന് 2,65,160 ഡോസ് കൊവിഡ് വാക്‌സീന്‍ കൂടി. 61,150 ഡോസ് കോവീഷീല്‍ഡ് വാക്‌സീന്‍ എറണാകുളത്തും 42,000 ഡോസ് കോവീഷീല്‍ഡ് വാക്‌സീന്‍ കോഴിക്കോടും വെള്ളിയാഴ്ച എത്തിയിരുന്നു. ഇതുകൂടാതെ ഇന്ന് തിരുവനന്തപുരത്ത് 1,08,510 ഡോസ് കോവാക്‌സീനും രാത്രിയോടെ 53,500 ഡോസ് കോവീഷീല്‍ഡ് വാക്‌സീനും എത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 1,28,82,290 ഡോസ് വാക്‌സീനാണ് ലഭിച്ചത്. സംസ്ഥാനത്ത് ഇന്ന് 1,70,976 പേരാണ് വാക്‌സീനെടുത്തത്. 1234 വാക്‌സീനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,05,02,531 ഒന്നാം ഡോസും 29,76,526 രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,34,79,057 പേരാണ് വാക്‌സീന്‍ സ്വീകരിച്ചത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യ രണ്ട് മണിക്കൂറിൽ 8.82 % പോളിംഗ്; രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
ലൈംഗിക വൈകൃത കുറ്റവാളികളെ 'വെൽ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ല; മുഖ്യമന്ത്രി