പാലക്കാട് സ്ഥിതി ഗുരുതരം; പുതിയ 10 ഹോട്ട്‍സ്‍പോട്ടുകള്‍ ; സംസ്ഥാനത്താകെ 81 ആയി

By Web TeamFirst Published May 27, 2020, 5:25 PM IST
Highlights

സംസ്ഥാനത്ത് ഇന്ന് 40 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10 പേർ രോഗമുക്തരായി. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് കണക്കുകൾ. 

തിരുവനന്തപുരം: സംസ്ഥാനത്ത് 13 പ്രദേശങ്ങള്‍ കൂടി ഹോട്ട്സ്പോട്ട്. പാലക്കാട്ടെ 10 പ്രദേശങ്ങളും തിരുവനന്തപുരത്തെ മൂന്ന് പ്രദേശങ്ങളുമാണ് ഹോട്ട്സ്പോട്ടായത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്‍പോട്ടുകളുടെ എണ്ണം 81 ആയി ഉയര്‍ന്നു. തിരുവനന്തപുരത്തെ കുളത്തൂർ, നാവായിക്കുളം, നെല്ലനാട് (വെഞ്ഞാറമ്മൂട് ) എന്നിവയാണ് ഹോട്ട്‍സ്‍പോട്ടുകള്‍. ഹോട്ട്‍സ്‍പോട്ട് മേഖലകളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓഫീസുകള്‍ മാത്രമായിരിക്കും തുറക്കുക. 

സംസ്ഥാനത്ത് ഇന്ന് 40 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10 പേർ രോഗമുക്തരായി. കാസർകോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇതിൽ 16 പേര്‍ മഹാരാഷ്ട്രയിൽ നിന്ന് വന്നവരാണ്. തമിഴ്നാട്ടിൽ നിന്ന് വന്നത് 5 പേർ. തെലങ്കാനയിൽ നിന്നും 1, ദില്ലി 3, കർണാടക, ദില്ലി, ആന്ധ്രാപ്രദേശ് എന്നിവടങ്ങളില്‍ നിന്ന് ഓരോരുത്തർ വീതം. സമ്പർക്കത്തിലൂടെ 3 പേർ. ആകെ ഇതുവരെ രോഗബാധിതരുടെ എണ്ണം 1004 ആയി. വിദേശങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 173 ആയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് വേദനാജനകമാണെന്നും മുഖ്യമന്ത്രി. അവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും മുഖ്യമന്ത്രി. 

 


 


 

click me!