ബെവ്ക്യു; എസ്എംഎസിന് കാശ് വേണ്ടെന്ന് പറഞ്ഞ കമ്പനികളെ തഴഞ്ഞതെന്തിന്? അന്വേഷണമില്ലെങ്കിൽ നിയമനടപടി: ചെന്നിത്തല

By Web TeamFirst Published May 27, 2020, 5:00 PM IST
Highlights

സിപിഎം സഹയാത്രികനെ സഹായിക്കാനാണ് സർക്കാർ നീക്കം. എക്സൈസ് മന്ത്രിയുടെ വിശദീകരണത്തിൽ അസത്യവും അർത്ഥസത്യവും ഉണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

തിരുവനന്തപുരം: ബെവ്ക്യു ആപ് സംബന്ധിച്ച അഴിമതി ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതി നടത്താൻ വേണ്ടിയാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സിപിഎം സഹയാത്രികനെ സഹായിക്കാനാണ് സർക്കാർ നീക്കം. എക്സൈസ് മന്ത്രിയുടെ വിശദീകരണത്തിൽ അസത്യവും അർത്ഥസത്യവും ഉണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

ആപ് തയ്യാറാക്കി പരിചയമുള്ളവരെ തഴഞ്ഞാണ് ഫെയർകോഡിന് സർക്കാർ കരാർ നൽകിയത്. നാല് ദിവസം കൊണ്ട് ഓപ്പറേറ്റ് ചെയ്ത് തരാമെന്ന് പറഞ്ഞ കമ്പനികളെ വരെ തഴഞ്ഞു. ഫെയർകോഡ് 14 ദിവസമെടുത്താണ് ആപ് തയ്യാറാക്കിയത്. ഫെയർകോഡിന്റെ എസ്എംഎസിന് 15 പൈസ കൊടുക്കണം. ബിഡിൽ പങ്കെടുത്ത രണ്ട് കമ്പനികൾ എസ്എംഎസിന് ചാർജ് വേണ്ട എന്ന് പറഞ്ഞതാണ്. ഫെയർകോഡ് 12 പൈസ് ചോദിച്ചപ്പോള്‌‍‍‍ 15 പൈസ നൽകി. ബാക്കി മൂന്ന് പൈസ എന്തിനെന്ന് വ്യക്തമല്ല. ആറ്  കോടി രൂപയാണ് ഇങ്ങനെ ഒരു വർഷം കിട്ടുക. 15 പൈസ എന്ന് തീരുമാനിച്ചത് ആരാണ്. ഇതിൽ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. 

Read Also: ബെവ് ക്യു ആപ്പ് ഇന്ന് അഞ്ച് മണി മുതൽ പ്ലേ സ്റ്റോറിൽ ലഭിക്കുമെന്ന് കമ്പനി...

ബെവ്ക്യു ആപ്പുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ വിശദീകരണം നല്‍കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യക്തമാക്കിയിരുന്നു. ആരോപണങ്ങള്‍ എപ്പോഴും അദ്ദേഹം ഉന്നയിച്ചുകൊണ്ടിരിക്കാറുണ്ട്. തനിക്ക് ഇപ്പോള്‍ അതിനെക്കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ബാറുകളിൽ നിന്നുള്ള ഓരോ വില്പനക്കും അൻപത് പൈസ വെച്ച് ആപ്പ് നിർമ്മാതാക്കാളായ ഫെയർ കോഡിന് കിട്ടുന്നുണ്ടെന്നാണ് പ്രതിപക്ഷനേതാവ് ആരോപിക്കുന്നത്. ബാറുടമകളും ബെവ്കോയും തമ്മിലുള്ള ധാരണപത്രം പുറത്ത് വിട്ടാണ് ആക്ഷേപം ഉന്നയിക്കുന്നത്.  അതേസമയം ബെവ്കോ ഫെയർകോഡിന് നൽകിയ വർക്ക് ഓർഡർ കാണിച്ചാണ് സർക്കാരിന്‍റെ മറുപടി. എസ്എംഎസ് നിരക്കായി നിശ്ചയിച്ച തുക ബെവ്കോ ഫെയർ കോഡ് വഴി മൊബൈൽ സേവന ദാതാക്കൾക്കാണ് നൽകുന്നതെന്നാണ് സർക്കാരിന്‍റെ വിശദീകരണം. 

Read Also: മദ്യവിൽപ്പന രാവിലെ 9 മുതൽ 5 വരെ, ബുക്കിംഗിനും സമയക്രമം: വിശദാംശങ്ങൾ ഇങ്ങനെ...

click me!