കൊവിഡ് പ്രതിരോധം ; വാര്‍ റൂം ഡ്യൂട്ടിക്ക് കൂടുതല്‍ ഉദ്യോഗസ്ഥര്‍

By Web TeamFirst Published May 8, 2020, 4:37 PM IST
Highlights

ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമാണ് സെക്രട്ടറിയേറ്റിലെ വാര്‍ റൂം. ആരോഗ്യം, പൊലീസ് , റവന്യു, തദ്ദേശഭരണം, ഗതാഗതം , ഭക്ഷ്യ സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് വാര്‍ റൂമിലൂടെ നടപ്പിലാക്കുന്നത്.

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂമിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവന്‍റെ നേതൃത്വത്തിൽ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് വാര്‍ റൂമിന്‍റെ ചുമതല. ഇവര്‍ക്ക് പിന്നാലെയാണ് പുതിയ നിയമനം. 

കായിക യുവജനകാര്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ബി അജിത്ത് കുമാര്‍, ജലനിധി ഡെപ്യൂട്ടി ഡയറക്ടർ ( എച്ച് ആർ) പ്രമോദ്, ഫിഷറീസ് അസി. ഡയറക്ടർ രാജീവ് എസ് ഐ, പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി സജീവ്, ഐ എൽ ഡി എം പ്രോഗ്രാം ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ മുഹമ്മദ് സഫീർ, വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ ഇൻ ചാർജ് സലാഹുദ്ദീൻ, വ്യവസായ വകുപ്പ് ജോ. ഡയറക്ടർ ഗംഗാധരന്‍ ടി ഒ, രജിസ്‌ട്രേഷൻ വകുപ്പ് ജോയിന്‍റ് ഐ ജി സജൻകുമാർ, ജി എസ് ടി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ ചന്ദ്രശേഖർ, തൊഴിൽ വകുപ്പ് ഡിവിഷണൽ എംപ്ലോയ്‌മെന്‍റ് ഓഫീസർ രാജീവൻ പി വി എന്നിവരെയാണ് നിയോഗിച്ചത്.

ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമാണ് സെക്രട്ടറിയേറ്റിലെ വാര്‍ റൂം. ആരോഗ്യം, പൊലീസ് , റവന്യു, തദ്ദേശഭരണം, ഗതാഗതം , ഭക്ഷ്യ സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് വാര്‍ റൂമിലൂടെ നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്കാവശ്യായ കാര്യങ്ങളിൽ ഫലപ്രദമായ ഇടപെടലാണ് വാര്‍ റൂമിലൂടെ നടക്കുന്നത്. വാര്‍ റൂമുമായി 04712517225 എന്ന ഫോൺ നമ്പറിൽ  ബന്ധപ്പെടാം. 

click me!