സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ത സാമ്പിൾ പരിശോധിക്കാത്തത് സംബന്ധിച്ചും അന്വേഷിക്കുമെന്ന് എസ്പി കെ കാർത്തിക് പറഞ്ഞു.

കോട്ടയം: ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹന അപകട കേസിൽ ആരെയും രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലന്ന് കോട്ടയം എസ് പി. അന്ന് രാത്രി 9 മണിക്ക് തന്നെ എഫ്ഐആർ എടുത്തിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ത സാമ്പിൾ പരിശോധിക്കാത്തത് സംബന്ധിച്ചും അന്വേഷിക്കുമെന്ന് എസ്പി കെ കാർത്തിക് പറഞ്ഞു.

അതേസമയം, വാഹനാപകടത്തിൽ രണ്ടു പേർ മരിച്ച സംഭവത്തിൽ ജോസ് കെ മാണിയുടെ മകന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാ​ഗമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക വിവര ശേഖരണം നടത്തി. പൊലീസ് റിപോർട്ട് കൂടി ലഭിച്ച ശേഷം ലൈസൻസ് റദ്ദാക്കും. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അതേസമയം, ജോസ് കെ മാണിയുടെ മകന് ലൈസൻസ് ഉണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.