കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് കൂടുതൽ ധാന്യങ്ങൾ അനുവദിക്കണം; കേന്ദ്രത്തിന് കത്തെഴുതി ജോൺ ബ്രിട്ടാസ് എംപി

Published : Jun 24, 2026, 01:49 PM IST
John Brittas

Synopsis

എഫ്‍സിഐ ഗോഡൗണുകളിലെ ഭക്ഷ്യധാന്യ ചോർച്ച തടയാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര ഭക്ഷ്യമന്ത്രിക്ക് കത്തയച്ചു. ശാസ്ത്രീയമല്ലാത്ത സംഭരണ രീതികൾ കാരണം ധാന്യങ്ങൾ നശിക്കുന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പകരം സ്റ്റീൽ സൈലോകൾ നിർമ്മിക്കണമെന്നും ധാന്യങ്ങൾ പാവപ്പെട്ടവർക്ക് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

തിരുവനന്തപുരം: എഫ്‍സിഐ ഗോഡൗണുകളിലെ ഭക്ഷ്യധാന്യ ചോർച്ച തടയാനും ശാസ്ത്രീയ സംഭരണ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രൽഹാദ് ജോഷിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി. രാജ്യത്ത്, പ്രത്യേകിച്ച് ശക്തമായ മഴയും ഉയർന്ന അന്തരീക്ഷ ഈർപ്പവുമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിൽ, ലക്ഷക്കണക്കിന് ടൺ ഭക്ഷ്യധാന്യങ്ങൾ ഇപ്പോഴും ശാസ്ത്രീയമല്ലാത്ത 'കവർ ആൻഡ് പ്ലിന്ത്' അഥവാ തുറസ്സായ സ്ഥലങ്ങളിൽ സൂക്ഷിക്കേണ്ടി വരുന്നുവെന്നതാണ് യാഥാർത്ഥ്യം.

തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തമായിരിക്കുന്ന ഈ സാഹചര്യത്തിൽ, തുറന്ന സ്ഥലങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ധാന്യങ്ങൾ നശിച്ചുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ ഓഡിറ്റ് റിപ്പോർട്ടുകളും 2014-ലെ ഉന്നതതല സമിതിയും ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, തുറസ്സായ സ്ഥലങ്ങളിൽ ധാന്യങ്ങൾ സൂക്ഷിക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും ഭക്ഷ്യധാന്യങ്ങളുടെ നാശത്തിനും കാരണമാകുന്നുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി.

താൽക്കാലിക തറകളും ഷീറ്റുകളും നിർമ്മിക്കാനും അവയുടെ അറ്റകുറ്റപ്പണികൾക്കുമായി പണം ചെലവഴിക്കുന്നതിന് പകരം, സ്ഥിരതയുള്ള സ്റ്റീൽ സൈലോകളും, അന്തരീക്ഷ ഊഷ്മാവ് നിയന്ത്രിക്കാൻ കഴിയുന്ന ശാസ്ത്രീയ സംഭരണശാലകളും നിർമ്മിക്കാൻ ഫണ്ട് വിനിയോഗിക്കണം. ധാന്യങ്ങൾ ഗോഡൗണുകളിൽ കിടന്ന് നശിക്കാൻ അനുവദിക്കാതെ, അവ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിക്കാൻ നടപടിയുണ്ടാകണമെന്ന് 2010-ൽ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കൊവിഡ് കാലത്തെ എന്ന പോലെ 'പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന' മാതൃകയാക്കി കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് കൂടുതൽ ധാന്യങ്ങൾ സൗജന്യമായോ സബ്‌സിഡി നിരക്കിലോ അനുവദിക്കണം. ഭക്ഷ്യധാന്യങ്ങൾ പാഴായിപ്പോകുന്നത് തടയാനും രാജ്യത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കേന്ദ്ര മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അടിയന്തരവും അനുകൂലവുമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം കുത്തഴിഞ്ഞ നിലയിലെന്ന് കെഎസ് ശബരീനാഥൻ; 'കൗൺസിലർ സുഗതനെ സംരക്ഷിക്കാൻ കൗൺസിൽ യോഗം വിളിക്കുന്നില്ല'
പോരാട്ടം തുടരും; പ്രതിഷേധങ്ങൾക്കിടെ എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ചുമതലയേറ്റ് ഡോ റീന കെ ജെ