സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ; ചെരുപ്പ്, തുണി കടകള്‍ രാവിലെ ഏഴ് മുതല്‍

Published : Jun 11, 2021, 06:30 AM ISTUpdated : Jun 11, 2021, 06:31 AM IST
സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ;  ചെരുപ്പ്, തുണി കടകള്‍ രാവിലെ ഏഴ് മുതല്‍

Synopsis

വാഹന ഷോറൂമുകളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ അറ്റകുറ്റപ്പണികൾ ചെയ്യാനും അനുമതിയുണ്ട്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കും. 

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ലോക്ക്ഡൗണിൽ ഇന്ന് കൂടുതൽ ഇളവുകൾ. ചെരുപ്പ്, തുണി, ആഭരണങ്ങൾ, കണ്ണട, പുസ്തകം തുടങ്ങിയവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട്‌ ഏഴ് വരെ തുറക്കാം. വാഹന ഷോറൂമുകളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ അറ്റകുറ്റപ്പണികൾ ചെയ്യാനും അനുമതിയുണ്ട്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കും. 

മൊബൈൽ ഫോൺ റിപ്പയറിംഗ് കടകൾക്കും തുറക്കാൻ അനുമതിയുണ്ട്. നിർമ്മാണമേഖലയുമായി ബന്ധപ്പെട്ടവർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം. നിലവിലുള്ള ഇളവുകൾക്ക് പുറമെയാണ് ഇന്ന് കൂടുതൽ ഇളവുകൾ നൽകിയിരിക്കുന്നത്. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ കർശ്ശന നിയന്ത്രണങ്ങൾ ആയിരിക്കും.


 

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി