നിപ ആശങ്ക അകലുന്നു; 15 പേരുടെ ഫലം കൂടി നെഗറ്റീവ്

By Web TeamFirst Published Sep 10, 2021, 7:28 PM IST
Highlights

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലാണ് പരിശോധിച്ചത്. ഇതോടെ 88 പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് കണ്ടെത്തി.

കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലാണ് പരിശോധിച്ചത്. ഇതോടെ 88 പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് കണ്ടെത്തി. രണ്ടുപേരുടെ സാമ്പിള്‍ പൂനെ എന്‍ഐവിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!