Sabarimala : മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കി; മകരജ്യോതി ദർശിക്കാൻ കൂടുതൽ സ്ഥലങ്ങൾ

Web Desk   | Asianet News
Published : Jan 07, 2022, 05:56 AM IST
Sabarimala : മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കി; മകരജ്യോതി ദർശിക്കാൻ കൂടുതൽ സ്ഥലങ്ങൾ

Synopsis

എരുമേലി പേട്ട തുള്ളൽ കഴിഞ്ഞ് മലകയറുന്ന തീർത്ഥാടകരിൽ സന്നിധാനത്ത് തങ്ങാൻ താല്പര്യമുള്ളവർക്ക് നാല് ദിവസം വരെ താമസിക്കാനാണ് സൗകര്യമൊരുക്കുന്നത്

ശബരിമല: മകരവിളക്കിന്(makara vilakk) ഒരാഴ്ച മാത്രം ബാക്കി നിൽക്കേ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. സന്നിധാനത്ത്(sannidhanam) കൂടുതൽ സ്ഥലങ്ങളിൽ മകരജ്യോതി ദർശിക്കാൻ അവസരം ഒരുക്കുമെന്ന് മേൽശാന്തി പരമേശ്വരൻ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മകരവിളക്കിനായി പമ്പ സന്നിധാനം പുല്ലുമേട് ഉൾപ്പടെയുള്ള സ്ഥലങ്ങളാണ് ഒരുങ്ങുന്നത്. സന്നിധാനത്തെ പാണ്ടിത്താവളം മാളികപ്പുറം അന്നദാനമണ്ഡപം,കൊപ്രക്കളം, എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ പരോഗമിക്കുകയാണ്. 6 ഈ സ്ഥാലങ്ങളിൽ നിന്ന് 60,000 പേർക്ക് വിളക്ക് കാണാൻ കഴിയുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പമ്പയിലെ ഹിൽടോപ്പിലും അട്ടത്തോട് ഇലവുങ്കൽ , ഇടുക്കിയിലെ പുല്ലുമേട് പാ‌ഞ്ചാലിമേട് പരുന്തുപാറ എന്നിവിടങ്ങളിലും വിളക്ക് കാണാൻ സൗകര്യമൊരുങ്ങുകയാണ്. എരുമേലി പേട്ട തുള്ളൽ കഴിഞ്ഞ് മലകയറുന്ന തീർത്ഥാടകരിൽ സന്നിധാനത്ത് തങ്ങാൻ താല്പര്യമുള്ളവർക്ക് നാല് ദിവസം വരെ താമസിക്കാനാണ് സൗകര്യമൊരുക്കുന്നത്

കെ എസ് ആർടിസി 1000 ബസുകൾ അധികമായി സ‍ർവീസ് നടത്തും. കൂടുതൽ പൊലീസ് വിന്യാസവുമുണ്ടാകും. വെർച്ച്വൽ ക്യൂവിൽ അവസരം കിട്ടാത്തവർക്കായി തുടങ്ങിയ സ്പോർട്ട് ബുക്കിംഗ് വൻ വിജയമാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. പതിനായിരത്തിലധികം തിർത്ഥാടകർ സ്പോർട്ട് ബുക്കിംഗിൽ സന്നിധാനത്ത് എത്തുന്നു. നേരട്ട് ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് എല്ലാ സൗകര്യവുമുണ്ടെന്നും ബോർഡ് വ്യക്തമാക്കി 14നാണ് മകരവിളക്ക്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ വിഷയത്തിൽ നിർണായക തീരുമാനം പറഞ്ഞ് ഡിസിസി പ്രസിഡന്‍റ്, രാഹുലിനൊപ്പം പോയാൽ നടപടി; പരമാവധി ഉരുണ്ടുകളിച്ച് പ്രതികരണം
നടിയെ ആക്രമിച്ച കേസ്: 'ശിക്ഷ വേവ്വെറെ പരിഗണിക്കണം', എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകരുതെന്ന വാദമുയർത്താൻ പ്രതിഭാഗം