'ആദ്യം ഉത്തരം പറയൂ, എന്നിട്ട് കൈയും കാലും വെട്ടിക്കോളൂ'; അൻവറിനെ പിന്തുണച്ച് കൂടുതൽ പോസ്റ്ററുകൾ

Published : Sep 29, 2024, 09:16 AM ISTUpdated : Sep 29, 2024, 11:27 AM IST
'ആദ്യം ഉത്തരം പറയൂ, എന്നിട്ട് കൈയും കാലും വെട്ടിക്കോളൂ'; അൻവറിനെ പിന്തുണച്ച് കൂടുതൽ പോസ്റ്ററുകൾ

Synopsis

'അൻവറിന്റെ കൈയും കാലും വെട്ടാൻ വരുന്ന അടിമകളോടൊന്ന് പറഞ്ഞേക്കാം, അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അൻവറായി ജീവിക്കുന്നതാണ്'- എന്നിങ്ങനെയാണ് പോസ്റ്ററിലെ വരികൾ.

നിലമ്പൂർ: നിലമ്പൂർ എംഎൽഎ പി വി അൻവറിനെ അനുകൂലിച്ച് മലപ്പുറം ചുള്ളിയോടും ബോർഡുകൾ. ആഭ്യന്തര വകുപ്പിനെയും പൊലീസിന്റെ ആർഎസ്എസ്  വത്കരക്കണത്തെയും ചോദ്യം ചെയ്തു കൊണ്ട് പ്രവാസി സഖാക്കൾ ചുള്ളിയോട് എന്ന പേരിലാണ് ബോർഡുകൾ ഉയർന്നത്. സിപിഎമ്മിന്റെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പായ ചങ്ങാതിക്കൂട്ടം വാട്സാപ്പ് കൂട്ടായ്മ എന്ന പേരിലും ബാനറുകൾ ഉയർന്നിട്ടുണ്ട്.

'അൻവറിന്റെ കൈയും കാലും വെട്ടാൻ വരുന്ന അടിമകളോടൊന്ന് പറഞ്ഞേക്കാം, അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അൻവറായി ജീവിക്കുന്നതാണ്'- എന്നിങ്ങനെയാണ് പോസ്റ്ററിലെ വരികൾ. അച്ചടക്കത്തിന്റെ വാൾത്തല ആദ്യമുയരേണ്ടത് അൻവറിനെതിരെയല്ല, ആഭ്യന്തര വകുപ്പിനെതിരെയാണെന്നും പറയുന്നു. 

Read More... 24 മണിക്കൂറും 4 പൊലീസുകാരുടെ കാവൽ; പി വി അൻവറിന്റെ വീടിന് സുരക്ഷ, ഉത്തരവിട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവി

 പൊലീസിന്റെ ആർഎസ്എസ് വത്കരണം സഖാക്കൾ ഉത്തരം പറയണമെന്നും തുടങ്ങി എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച്ച ആർക്ക് വേണ്ടി? പൂരം കലക്കിയത് ആര് ആർക്ക് വേണ്ടി? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് വേണ്ടതെന്നും അത് കഴിഞ്ഞ് അൻവറിന്റെ കൈയും കാലും വെട്ടിക്കോളൂ സഖാക്കളെ എന്നിങ്ങനെയാണ് മറ്റുവരികൾ.

അതേസമയം,  പി വി അൻവറിന് പരസ്യ പിന്തുണയുമായി സിപിഎം മുൻ ലോക്കൽ സെക്രട്ടറി രം​ഗത്തെത്തി. സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറിയും വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഇ.എ. സുകുവാണ് അൻവറിനെ പിന്തുണച്ച് ഫേയ്സ്ബുക്കിൽ തുറന്ന പ്രതികരിച്ചത്. പി.വി. അൻവര്‍ ഇന്ന് വൈകിട്ട് നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗം ചേരുന്നത് സംബന്ധിച്ച അറിയിപ്പും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

തലപ്പത്തുള്ളവർ മാത്രമല്ല പാർട്ടിയെന്നും ന്യായത്തിനെ ഒറ്റപ്പെടുത്തില്ലെന്നുമാണ് സുകുവിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. പി വി അൻവറിന്‍റെ കൂടെ ഉറച്ചു നിൽക്കുമെന്നും സുകു ഫേയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സുകു പാർട്ടി അംഗത്വം കഴിഞ്ഞ സമ്മേളനത്തിനു ശേഷം പുതുക്കിയിരുന്നില്ല.

Asianet News Live

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍