സംസ്ഥാനത്ത് 1500 ഓളം തടവുകാര്‍ക്ക് ഉടന്‍ പരോള്‍;350 വിചാരണ തടവുകാര്‍ക്ക് ജാമ്യം;നിര്‍ദേശം നല്‍കി ജയില്‍ ഡിജിപി

Published : May 09, 2021, 05:59 PM ISTUpdated : May 09, 2021, 06:05 PM IST
സംസ്ഥാനത്ത് 1500 ഓളം തടവുകാര്‍ക്ക് ഉടന്‍ പരോള്‍;350 വിചാരണ തടവുകാര്‍ക്ക് ജാമ്യം;നിര്‍ദേശം നല്‍കി ജയില്‍ ഡിജിപി

Synopsis

കൊവിഡ് ഒന്നാം തരംഗത്തിലും ജയിലുകളിൽ കൊവിഡ് വ്യാപനം തടയാൻ സർക്കാർ കൂട്ടത്തോടെ പരോള്‍ അനുവദിച്ചിരുന്നു. 

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാർക്ക് ഉടൻ പരോൾ. 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി. ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് ജയിൽ ഡിജിപി വിവിധ ജയിൽ മേധാവികൾക്ക് നിർദേശം നൽകി. തൊണ്ണൂറ് ദിവസത്തേക്കാണ് പരോൾ.

രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈപ്പവർ കമ്മറ്റിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷം കൊവിഡ് ഒന്നാം തരംഗത്തിലും സമാന രീതിയിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒരു തുള്ളി ചോര പൊടിയാത്ത പ്രതികാര മധുരമാണ് ഈ ജനവിധി': നേരിൻ്റെ ചെമ്പതാകകൾ കൂടുതൽ ഉയരത്തിൽ പാറുന്നുവെന്ന് കെ കെ രമ
'ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴല്ല...': തദ്ദേശ ഫലത്തിൽ പ്രതികരണവുമായി ഗായകൻ സൂരജ് സന്തോഷ്