ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ഉത്തരമെഴുതാം; എസ്എസ്എൽസി - പ്ലസ് ടു പരീക്ഷാ മാർഗനിർദ്ദേശമായി

By Web TeamFirst Published Dec 24, 2020, 8:35 PM IST
Highlights

ഏതെല്ലാം പാഠഭാഗമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് ഈ മാസം 31നുള്ളിൽ അറിയിക്കും. എഴുത്തു പരീക്ഷക്ക് ശേഷം പ്രാക്ടിക്കൽ പരീക്ഷയ്ക്കായി ഒരാഴ്ച സമയം നൽകും

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മാർഗ നിർദ്ദേശമായി. ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ഉത്തരമെഴുതാൻ അവസരം നൽകും. ഇതിനായി അധിക ചോദ്യങ്ങൾ അനുവദിക്കും. പരീക്ഷാ സമയം നീട്ടും. ചോദ്യങ്ങൾ വായിച്ചു മനസിലാക്കാൻ കൂടുതൽ കൂൾ ഓഫ് ടൈം അനുവദിക്കും. ജനുവരി ഒന്ന് മുതലുള്ള ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടത്തും. മാർച് 16 വരെ ക്ലാസുകൾ ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏതെല്ലാം പാഠഭാഗമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് ഈ മാസം 31നുള്ളിൽ അറിയിക്കും. എഴുത്തു പരീക്ഷക്ക് ശേഷം പ്രാക്ടിക്കൽ പരീക്ഷയ്ക്കായി ഒരാഴ്ച സമയം നൽകും.

click me!