
തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രിവാൻഡ്രം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ വിദ്യാർത്ഥികൾക്കിടയിൽ വലിയ തോതിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു. 100 ലേറെ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ക്ലാസുകൾ ഓൺലൈനാക്കി. അവസാനവർഷ ബിടെക് ഒഴികെയുള്ളവരോട് ഉടനെ ഹോസ്റ്റൽ ഒഴിയാൻ നിർദേശം നൽകിയിരിക്കുകയാണ് കോളേജ് അധികൃതർ. ഈ മാസം 14 ന് കോളേജിൽ കൂട്ട കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam