വയനാട് പൊൻകുഴിയിൽ വനപാതയിൽ കുടുങ്ങി നൂറിലേറെ യാത്രക്കാർ; കോഴിക്കോടും ദുരിതപെയ്ത്ത്, ​ഗതാ​ഗത നിയന്ത്രണം

Published : Jul 18, 2024, 11:51 PM IST
വയനാട് പൊൻകുഴിയിൽ വനപാതയിൽ കുടുങ്ങി നൂറിലേറെ യാത്രക്കാർ; കോഴിക്കോടും ദുരിതപെയ്ത്ത്, ​ഗതാ​ഗത നിയന്ത്രണം

Synopsis

മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന്  NH 766 ലെ ദേശീയ പാതയിൽ മുത്തങ്ങയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

കൽപറ്റ: സംസ്ഥാനത്ത് പല ജില്ലകളിലും മഴക്കെടുതി തുടരുകയാണ്. വയനാട് പൊൻകുഴി ഭാ​ഗത്ത് വനപാതയിൽ കുടുങ്ങി യാത്രക്കാർ. ണഴ ശക്തമായതിനെ തുടർന്ന് റോഡിൽ വെള്ളം കയറിയതിനാൽ ഇവർക്ക് യാത്ര തുടരാൻ സാധിക്കുന്നില്ല. കർണാടകയിൽ നിന്ന് എത്തിയ യാത്രക്കാരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. നൂറിലേറെ യാത്രക്കാർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. വനമേഖലയിൽ മൊബൈലിന് റേഞ്ച് ഇല്ലാത്തതിനാൽ പ്രതിസന്ധി രൂക്ഷമാകുന്നുണ്ട്.

മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന്  NH 766 ലെ ദേശീയ പാതയിൽ മുത്തങ്ങയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മുത്തങ്ങയ്ക്കും പൊൻകുഴിക്കുമിടയിൽ വെള്ളം ഉയർന്നതിനെ തുടർന്നാണ് മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ചെറിയ വാഹനങ്ങൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതുവഴി കടന്നു പോകാൻ കഴിയില്ല.

കോഴിക്കോടും മഴ ദുരിതം വിതച്ച് പെയ്യുകയാണ്. കോഴിക്കോട്  ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. തുടർന്ന് മാവൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്ന അവസ്ഥയാണുള്ളത്. ചാലിയാറും ചെറുപുഴയും കരകവിയാൻ തുടങ്ങിയിട്ടുണ്ട്. കൂളിമാട് ചേന്ദമംഗല്ലൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പുൽപ്പറമ്പിനു സമീപം ചക്കാലൻകുന്ന് ഭാഗത്താണ് റോഡിൽ വെള്ളം കയറിയത്. കൂളിമാട് പാഴൂർ, മുന്നൂർ ഭാഗങ്ങളിലും വെള്ളം കയറി. ഈ ഭാഗത്ത് ഏത് നിമിഷവും റോഡ് മുങ്ങാവുന്ന സ്ഥിതിയിൽ  റോഡ് അരികുകൾ ഇടിയാൻ സാധ്യതയുള്ളതുകൊണ്ട് ഇതുവഴിയുള്ള ഗതാഗതം ബാരിക്കേഡ് വച്ച് തടഞ്ഞിരിക്കുകയാണ്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ
മുരാരി ബാബു ജയിൽ പുറത്തേക്ക്; ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനാകുന്ന ആദ്യ പ്രതി