നാല് ജില്ലകളില്‍ 300 കടന്ന് കൊവിഡ് രോഗികള്‍; ആശങ്ക ഒഴിയാതെ തലസ്ഥാനം

Published : Sep 13, 2020, 06:27 PM ISTUpdated : Sep 13, 2020, 06:43 PM IST
നാല് ജില്ലകളില്‍ 300 കടന്ന് കൊവിഡ് രോഗികള്‍; ആശങ്ക ഒഴിയാതെ തലസ്ഥാനം

Synopsis

നാല് ജില്ലകളില്‍ ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം 300 കടന്നു. മൂന്ന് ജില്ലകളില്‍ സമ്പര്‍ക്ക കേസുകളും 300 കടന്നു. തിരുവനന്തപുരത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക നിറച്ച് കൊവിഡ് 19 പോസിറ്റീവ് കേസുകളും സമ്പര്‍ക്ക രോഗികളുടെ എണ്ണവും കുതിച്ചുയരുന്നു. നാല് ജില്ലകളില്‍ ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം 300 കടന്നു. മൂന്ന് ജില്ലകളില്‍ സമ്പര്‍ക്ക കേസുകളും 300 കടന്നു. തിരുവനന്തപുരത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍. തിരുവനന്തപുരത്ത് 412 പൊസിറ്റീവ് കേസുകളില്‍ 395 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം.

കോഴിക്കോട്, മലപ്പുറം, എറണാകുളം എന്നീ ജില്ലകളാണ് 300 കടന്ന മറ്റ് ജില്ലകള്‍. കോഴിക്കോട് ഇന്ന് 399 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍  392 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം.  മലപ്പുറം ജില്ലയില്‍ 378 പേര്‍ക്ക് രോഗം സ്ഥിരീകിരിച്ചു. എറണാകുളത്ത് 326 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവ് ആയത്. ഇതില്‍ മലപ്പുറത്ത് 365 പേര്‍ എറണാകുളത്ത് 298 പേര്‍‌ക്കും സമ്പര്‍ക്കത്തിലടെയാണ് രോഗം ബാധിച്ചത്.

ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിളെ കൊവിഡ് കണക്ക്.  ആലപ്പുഴ 229, പാലക്കാട് 219, കണ്ണൂര്‍ 207, കോട്ടയം 191, കൊല്ലം 188, തൃശൂര്‍ 172, കാസര്‍ഗോഡ് 121, പത്തനംതിട്ട 75, വയനാട് 51, ഇടുക്കി 18 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

PREV
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
'ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിക്ക് വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്'; തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വി എസ് സുനിൽകുമാർ