
ശബരിമല: സന്നിധാനത്ത് (Sabarimala) മാത്രം ഒന്നരലക്ഷത്തിലധികം പേർക്ക് മകരവിളക്ക് (Makarvilakku 2022)കാണാൻ സൗകര്യമൊരുക്കുന്നു. വ്യൂപൊയിന്റുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. എല്ലാ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം അടുത്തയാഴ്ച കൂട്ടും.
സന്നിധാനത്ത് എറ്റവുമധികം തീർത്ഥാടകർക്ക് മകരവിളക്ക് കാണാൻ സൗകര്യമൊരുക്കുന്നത് പാണ്ടിത്താവളത്താണ്. ഇവിടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇവിടെ മാത്രം ഒരു ലക്ഷം പേർക്ക് ഇരിക്കാനാണ് സൗകര്യമൊരുക്കുന്നത്. കാട് വെട്ടിതെളിച്ച് പർണ്ണശാലകൾ കെട്ടാൻ സൗകര്യമൊരുക്കുകയാണ്. വ്യൂ പോയിന്റുകളിലെല്ലാം ബാരക്കേഡുകൾ സ്ഥാപിക്കും. ശൗചാലയങ്ങൾ അധികമായി ഒരുക്കും. ഫയർഫോഴ്സ്, ആരോഗ്യവിഭാഗം, എൻഡിആർഎഫ് എന്നിവരുടെ സേവനവും ഇവിടെ ഉറപ്പാക്കും.
പുല്ലുമേട്, പമ്പ ഹിൽ വ്യൂ ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ പണികൾ പത്താം തീയതി പൂർത്തിയാകും. മകരവിളക്ക് സമയത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പുതിയ ബാച്ച് നാളെ സന്നിധാനത്തെത്തും. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ അടുത്തയാഴ്ച വിന്യസിക്കും ഫയർഫോഴ്സും ആരോഗ്യവകുപ്പും ജീവനക്കാരെ കൂട്ടും തിരക്ക് കാരണം.പ്രസാദവിതരണത്തിന് ഒരു കൗണ്ടർ കൂടി സന്നിധാനത്ത്തുടങ്ങി. തീർത്ഥാടകർ മാസ്ക്ക് ധരിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് കർശനപരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam