മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; 37 കോടിയോളം രൂപയുടെ വസ്തുവകകൾ ഇഡി കണ്ടുകെട്ടി

By Web TeamFirst Published Jan 10, 2022, 6:56 PM IST
Highlights

കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു നടൻ ഉണ്ണിമുകുന്ദന്റെ വീട്ടിലും ഓഫീസിലുമടക്കം 11 ഇടങ്ങളിൽ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു. രാജ്യവ്യാപകമായി 1200 കോടിയുടെ തട്ടിപ് നടന്നെന്നാണ് ഇഡിയുടെ വിലയിരുത്തൽ. 

കോഴിക്കോട്: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലെ (Morris Coin Cryptocurrency Fraud)  പ്രധാന പ്രതിയും മലപ്പുറം സ്വദേശിയുമായ നിഷാദ് കിളിയിടുക്കിലിന്റെയും കൂട്ടാളികളുടെയും ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കണ്ടുകെട്ടി. 36 കോടി 72 ലക്ഷത്തിലധികം രൂപയുടെ വസ്തുവകകളാണ്  കണ്ടുകെട്ടിയതെന്നു ഇഡി വാർത്താകുറിപ്പിലൂടെ അറിയിച്ചു. 

തട്ടിപ്പിലൂടെ സമാഹരിച്ച പണംകൊണ്ട് വാങ്ങിയ 25 ലക്ഷത്തിലധികം രൂപയുടെ ക്രിപ്റ്റോ കറൻസിയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടും, ബിറ്റ്കോയിൻ അടക്കമുള്ള  7 ക്രിപ്റ്റോ കറൻസികളിലെ നിക്ഷേപം രൂപയിലേക്ക് മാറ്റിയാണ് ഇഡി കണ്ടുകെട്ടിയത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു നടൻ ഉണ്ണിമുകുന്ദന്റെ വീട്ടിലും ഓഫീസിലുമടക്കം 11 ഇടങ്ങളിൽ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു. രാജ്യവ്യാപകമായി 1200 കോടിയുടെ തട്ടിപ് നടന്നെന്നാണ് ഇഡിയുടെ വിലയിരുത്തൽ. 
 

click me!