രോഗികളുടെ എണ്ണം കുറയാതെ തലസ്ഥാനം, മലപ്പുറത്ത് 300 കടന്നു, ആലപ്പുഴയിലും എറണാകുളത്തും കോട്ടയത്തും 200 കടന്ന ദിനം

Web Desk   | Asianet News
Published : Aug 19, 2020, 06:31 PM ISTUpdated : Aug 19, 2020, 06:38 PM IST
രോഗികളുടെ എണ്ണം കുറയാതെ തലസ്ഥാനം, മലപ്പുറത്ത് 300 കടന്നു, ആലപ്പുഴയിലും എറണാകുളത്തും കോട്ടയത്തും 200 കടന്ന ദിനം

Synopsis

കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ രോഗികളുടെ എണ്ണം 100 കടന്നു. 174 പേര്‍ക്കാണ് കാസര്‍ഗോഡ് കൊവിഡ് ബാധിച്ചത്.  കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.  

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ല. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 540 പേര്‍ തിരുവനന്തപുരത്താണ്. മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണം 300 കടന്നു. 322 പേര്‍ക്കാണ് മലപ്പുറത്ത് ഇന്ന് കൊവിഡ് ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 203 പേര്‍ക്കും കൊവിഡ് ബാധിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ രോഗികളുടെ എണ്ണം 100 കടന്നു. 174 പേര്‍ക്കാണ് കാസര്‍ഗോഡ് കൊവിഡ് ബാധിച്ചത്.  കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം സമ്പര്‍ക്ക രോഗികളുടെ കണക്കിലും തിരുവനന്തപുരമാണ് ഒന്നാമത്. 540 പേരില്‍ 519 പേര്‍ക്കും കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. മലപ്പുറം ജില്ലയിലെ 297 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 240 പേര്‍ക്കും, എറണാകുളം ജില്ലയിലെ 214 പേര്‍ക്കും, കോട്ടയം ജില്ലയിലെ 198 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 154 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 122 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് ാകെ 2333 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 2151 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍