കേരളാ സിലബസിനോട് താൽപ്പര്യകുറവ് ? ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു

Published : Jun 02, 2024, 06:30 PM IST
കേരളാ സിലബസിനോട് താൽപ്പര്യകുറവ് ? ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു

Synopsis

ഇത്തവണ സംസ്ഥാനത്ത് ആകെ 39.94 ലക്ഷം വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 11.19 ലക്ഷം പേരും എയ്ഡഡ് സ്കൂളുകളില്‍ 20.30 ലക്ഷം പേരും അണ്‍എയ്ഡഡ് സ്കൂളുകളില്‍ 2.99 ലക്ഷം പേരും പ്രവേശനം നേടി.

തിരുവനന്തപുരം : സംസ്ഥാന സിലബസിനോട് മുഖം തിരിച്ച് രക്ഷിതാക്കൾ. കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ സംസ്ഥാന സിലബസിൽ പ്രവേശനം നേടിയത്. കഴിഞ്ഞ വര്‍ഷം ഇത് 2.98 ലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. ഒരു ലക്ഷത്തലധികം കുട്ടികളാണ് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത്. ഇത്തവണ സംസ്ഥാനത്ത് ആകെ 39.94 ലക്ഷം വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 11.19 ലക്ഷം പേരും എയ്ഡഡ് സ്കൂളുകളില്‍ 20.30 ലക്ഷം പേരും അണ്‍എയ്ഡഡ് സ്കൂളുകളില്‍ 2.99 ലക്ഷം പേരും പ്രവേശനം നേടി. ഇതുവരെയുള്ള കണക്കാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടത്. സമ്പൂർണ്ണ കണക്ക് ആറാം പ്രവൃത്തി ദിനത്തിന് ശേഷം ലഭിക്കും.

ക്വാലാലംപൂരിൽ നിന്നും ഷാർജയിൽ നിന്നും എത്തിയ 2 പേർ, നെടുമ്പാശ്ശേരി വഴിയെത്തിച്ചത് ഒന്നരകിലോ സ്വർണ്ണം, അറസ്റ്റ്

അലർട്ടിൽ മാറ്റം, ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി


 

PREV
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ