പാലക്കാട് സ്വദേശി മുഹമ്മദ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ക്വാലാലംപൂരിൽ നിന്നുമാണെത്തിയത്

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഒന്നര കിലോയോളം സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ കസ്റ്റംസിൻ്റെ പിടിയിലായി. പാലക്കാട് സ്വദേശി മുഹമ്മദ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ക്വാലാലംപൂരിൽ നിന്നുമാണെത്തിയത്. 535 ഗ്രാം സ്വർണം രണ്ട് ഗുളികകളുടെ രൂപത്തിലാക്കിയാണ് ഒളിപ്പിച്ചത്. ഷാർജയിൽ നിന്നാണ് പാലക്കാട്‌ സ്വദേശി മുഹമ്മദ്‌ എത്തിയത്. നാല് ഗുളികകളുടെ രൂപത്തിലാക്കിയാണ് ഇയാൾ 953 ഗ്രാം സ്വർണം ഒളിപ്പിച്ചത്. 

അങ്ങനെ വിട്ടാലെങ്ങനാ..! ബൈക്കിലെത്തി മാല പൊട്ടിച്ച കളളന്റെ ഷർട്ടിൽ പിടിച്ച് വലിച്ചിട്ട് യുവതി, പ്രതി പിടിയിൽ

YouTube video player