'ഒപ്പം നിന്ന എല്ലാവർക്കും നന്ദി'യെന്ന് അബിഗേലിന്‍റെ അമ്മ; 'എല്ലാവരെയും ദൈവം അനു​ഗ്രഹിക്കട്ടെ'യെന്ന് ജോനാഥൻ

Published : Nov 28, 2023, 02:58 PM ISTUpdated : Nov 28, 2023, 04:45 PM IST
  'ഒപ്പം നിന്ന എല്ലാവർക്കും നന്ദി'യെന്ന് അബിഗേലിന്‍റെ അമ്മ; 'എല്ലാവരെയും ദൈവം അനു​ഗ്രഹിക്കട്ടെ'യെന്ന് ജോനാഥൻ

Synopsis

 അമ്മ സിജിയുമായും വീട്ടുകാരുമായും അബി​ഗേൽ വീഡിയോ കോളിൽ സംസാരിച്ചു. 

കൊല്ലം: മകളെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ്, മാധ്യമങ്ങൾക്ക് മുമ്പിൽ വിതുമ്പിക്കരഞ്ഞ് അബി​ഗേലിന്റെ അമ്മ സിജി. 'എല്ലാവരെയും ദൈവം അനു​ഗ്രഹിക്കട്ടെ' എന്നായിരുന്നു അബി​ഗേലിന്റെ സഹോദരൻ ജോനാഥൻ മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമങ്ങൾക്കും രാഷ്ട്രീയപ്രവർത്തകർക്കും പൊലീസ് ഉദ്യോ​ഗസ്ഥർക്കും മതാധികാരികൾക്കും കേരളത്തിലുള്ള എല്ലാ ജനങ്ങൾക്കും കണ്ണീരോടെയാണ് സിജി നന്ദി പറഞ്ഞത്. 'കേരളത്തിലുള്ളവരുടെയും കേരളത്തിന് പുറത്തുള്ളവരുടെയും പ്രാര്‍ത്ഥന ദൈവം കേട്ടു. എന്‍റെ കുഞ്ഞിനെ ഒരു കുഴപ്പവുമില്ലാതെ തിരിച്ചു തന്നു. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു. ' സിജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

തന്റെ കുഞ്ഞിന് എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആശങ്കയുടെ മുൾമുനയിൽ നെഞ്ചു പൊട്ടിക്കരയുകയായിരുന്നു ഈ കുടുംബം. 20 മണിക്കൂറിലെ കണ്ണീരിനപ്പുറം ഓയൂരിലെ റെജിയുടെ വീട്ടിലിപ്പോൾ നിറയുന്നത് സന്തോഷാശ്രുവാണ്. കൊല്ലം എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുഞ്ഞ് ഒറ്റക്കിരിക്കുന്നത് കണ്ടത്. ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുമ്പോൾ അവശനിലയിലായിരുന്നെങ്കിലും കുഞ്ഞിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് അധിക‍ൃതർ അറിയിച്ചു. കണ്ടെത്തിയതിന് ശേഷം കുഞ്ഞ് ഭക്ഷണം കഴിച്ചു. ഇപ്പോൾ എആർ ക്യാംപിൽ കഴിയുന്ന കുഞ്ഞിനെ കുറച്ചു സമയങ്ങൾക്കകം വീട്ടിലെത്തിക്കും. അമ്മ സിജിയുമായും വീട്ടുകാരുമായും അബി​ഗേൽ വീഡിയോ കോളിൽ സംസാരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഴിഞ്ഞം തുറമുഖത്തെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ രക്ഷകരെന്ന് അവകാശപ്പെടുന്നത്, ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്നും ബാലഗോപാൽ
ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണു, 55 കാരനായ ആശുപത്രി ജീവനക്കാരന് ജീവൻ നഷ്ടമായി