കണ്ണൂരിൽ അമ്മയും ഏഴ് മാസം പ്രായമായ കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ 

Published : May 07, 2022, 01:01 PM IST
കണ്ണൂരിൽ അമ്മയും ഏഴ് മാസം പ്രായമായ കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ 

Synopsis

വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കണ്ണൂർ: ചൊക്ലിയിൽ അമ്മയുടെയും ഏഴ് മാസം പ്രായമായ കു‍ഞ്ഞിന്റെയും മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തി. തീർത്തിക്കോട്ട് കുനിയിൽ ജ്യോസ്നയുടെയും ഏഴുമാസം പ്രായമായ കുഞ്ഞ് ഡാർവിന്റെയും മൃതദേഹമാണ് പുലർച്ചെ കിണറ്റിൽ കണ്ടെത്തിയത്. വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇലക്ട്രീഷ്യനായ നിവേദാണ് ജ്യോസ്നയുടെ ഭർത്താവ്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിൽ സൂക്ഷിച്ചിരിക്കുകയാണ്. ആത്മഹത്യയാണോ, മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കടുത്ത സാമ്പത്തിക പ്രതിസന്ധി, കൈയിൽ പണമില്ല; ചെലവ് കൂട്ടരുതെന്ന് വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം