കുടുംബ വഴക്ക്; ഇടുക്കിയിൽ അമ്മയും മകനും ജീവനൊടുക്കി

Published : Jun 02, 2023, 10:55 AM ISTUpdated : Jun 02, 2023, 12:22 PM IST
കുടുംബ വഴക്ക്; ഇടുക്കിയിൽ അമ്മയും മകനും ജീവനൊടുക്കി

Synopsis

ഇരളാങ്കല്‍ ശശിധരൻ, അമ്മ മീനാക്ഷി എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇരുവരും വിഷം കഴിച്ച് മരിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

ഇടുക്കി: ഇടുക്കി കൊന്നത്തടി ഇഞ്ചപതാലിൽ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരളാങ്കല്‍ ശശിധരൻ, അമ്മ മീനാക്ഷി എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇരുവരും വിഷം കഴിച്ച് മരിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ശശിധരനെയും (55) മീനാക്ഷി (80)യെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികളാണ് സംഭവം ആദ്യം കാണുന്നത്. മീനാക്ഷിയുടെ മൃതദേഹം ബാത്ത് റൂമിനുള്ളിലും ശശിധരന്റെ മ്യതദേഹം വീടിന്റെ സിറ്റൗട്ടിലുമാണ് കിടന്നിരുന്നത്. വീടിന്റെ മുറ്റത്ത് കിടക്കുന്ന ഡസ്ക്കിൽ വിഷം കുടിച്ച ഗ്ലാസും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തൂവൽ പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

'മകളെ പ്രേമിക്കരുത്, ബന്ധം സമ്മതിക്കില്ല'; എതിർത്ത അച്ഛനെ കൗമാരക്കാരൻ നടുറോഡിൽ കുത്തിക്കൊന്നു

 

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം