
കൊല്ലം: കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി (65) മകൻ സോണി (40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രഥമിക നിഗമനം. ഇന്ന് രാവിലെയാണ് വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് നാട്ടുകാർ കണ്ടത്. തുടർന്ന് അയൽവാസികൾ ഇവിടെയെത്തി പരിശോധന നടത്തി. വീടിന്റെ കതക് ചവിട്ടിത്തുറന്നാണ് നാട്ടുകാർ അകത്ത് കടന്നത്. തുടർന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ ഹാളിനുള്ളിൽ കണ്ടെത്തിയത്.
പോക്സോ കേസിൽ മദ്രസാ അധ്യാപകന് 53 വർഷം കഠിന തടവ്
തൊട്ടടുത്ത് തന്നെ പെട്രോളിന്റെ കുപ്പിയും ഉണ്ടായിരുന്നു. ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനത്തിൽ വ്യക്തമാകുന്നത്. ഇവർക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. സെക്രട്ടറിയേറ്റിലെ ജീവനക്കാരനാണ് മരിച്ച ടോണി. ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങളാണ് തീയണച്ചത്. തെക്കുംഭാഗം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.