'കൈകളും കാലും പൊള്ളിച്ചു, കണ്ണിൽ മുളകുപൊടി തേച്ചു'; ഏഴുവയസ്സുകാരൻ നേരിട്ടത് കണ്ണു നനയിക്കുന്ന ക്രൂരത...

Published : Feb 06, 2023, 03:33 PM IST
'കൈകളും കാലും പൊള്ളിച്ചു, കണ്ണിൽ മുളകുപൊടി തേച്ചു'; ഏഴുവയസ്സുകാരൻ നേരിട്ടത് കണ്ണു നനയിക്കുന്ന ക്രൂരത...

Synopsis

അടുത്ത വീട്ടിൽ നിന്ന് ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടി പറയുന്നത്.

ഇടുക്കി:  ഇടുക്കിയിൽ സ്വന്തം അമ്മയിൽ നിന്ന് ഏഴുവയസ്സുകാരനായ കുരുന്ന് നേരിട്ടത് കണ്ണില്ലാത്ത ക്രൂരത. അടുത്ത വീട്ടിൽ നിന്ന് ടയർ എടുത്തതിന് കുഞ്ഞിനെ ചട്ടുകം പഴുപ്പിച്ച് പൊളളിക്കുകയായിരുന്നു. കുട്ടിയുടെ കണ്ണിൽ മുളകുപൊടി തേച്ചതായും സംശയമുണ്ട്. കുമളിക്കടുത്തുളള അട്ടപ്പള്ളത്താണ് കണ്ണു നനയിക്കുന്ന ഈ സംഭവം നടന്നിരിക്കുന്നത്.

അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലെ ഏഴ് വയസ്സുകാരനോടാണ് അമ്മ ഇത്തരത്തിൽ ക്രൂരമായി പെരുമാറിയത്. അടുത്ത വീട്ടിൽ നിന്ന് ടയർ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടി പറയുന്നത്. രണ്ട് കൈകളുടെയും കൈ മുട്ടിന് താഴെയാണ് പൊള്ളൽ. കാൽമുട്ടിന് താഴെയും പൊള്ളിച്ചിട്ടുണ്ട്. കണ്ണിൽ മുളകുപൊടി തേച്ചതായും പരാതിയുണ്ട്. 

ഇടുക്കിയില്‍ ഏഴ് വയസുകാരെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മ അറസ്റ്റിൽ

സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്ത് മെമ്പറെയും അം​ഗൻവാടി ടീച്ചറെയും വിവരമറിയിച്ചു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്. മുമ്പും പല തവണ അമ്മ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞു. എന്നാൽ കുസൃതി സഹിക്കാൻ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്. 

സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം പുറത്തുവന്നതിനെ തുടർന്ന് അമ്മക്കെതിരെ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. രണ്ട് കൈക്കും, കാലിനും പൊള്ളലേറ്റ് ചികിത്സയിലുള്ള ഏഴ് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. ജുവനൈൽ ജസ്റ്റിസ്‌ ആക്ട് പ്രകാരമാണ് കേസ് എടുത്തത്. ആശുപത്രി വിട്ട ശേഷം കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മറ്റി മുൻപാകെ ഹാജരാക്കും.

 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം