ആ‍ര്‍ഡിഒ ഉത്തരവും ലംഘിച്ച് മകന്റെ ക്രൂരത, വീട്ടിൽ കയറ്റുന്നില്ല; ക്യാൻസ‍ര്‍ രോഗിയായ അമ്മയ്ക്ക് ദുരവസ്ഥ

Published : Feb 16, 2023, 12:36 PM ISTUpdated : Feb 16, 2023, 12:39 PM IST
ആ‍ര്‍ഡിഒ ഉത്തരവും ലംഘിച്ച് മകന്റെ ക്രൂരത, വീട്ടിൽ കയറ്റുന്നില്ല; ക്യാൻസ‍ര്‍ രോഗിയായ അമ്മയ്ക്ക് ദുരവസ്ഥ

Synopsis

നാല് കസേരയെടുത്ത് തന്റെ തലയ്ക്ക് നേരെ എറിഞ്ഞു. അവൻ വരുന്നത് കാണുന്പോ തന്നെ താൻ പേടിച്ച് വിറക്കും. തനിക്ക് മകനെ ഭയമാണെന്നും കമല

കൊച്ചി: മൂവാറ്റുപുഴ ആര്‍ഡിഒയുടെ ഉത്തവുണ്ടായിട്ടും അമ്മയെ തന്റെ വീട്ടിൽ പ്രവേശിപ്പിക്കാൻ തയ്യാറായില്ല. ഇതോടെ ക്യാൻസ‍ര്‍ രോഗിയായ അമ്മ പൊലീസിന്റെ സംരക്ഷണം തേടി.  മുവാറ്റുപുഴ കാലാന്പുര്‍ സ്വദേശി  പുത്തന്‍ കണ്ടത്തില്‍ കമല ചെല്ലപ്പനാണ് മകന്‍ അറസുകുമാറിനെതിരെ പോത്താനിക്കാട് പോലീസിനെ സമീപിച്ചത്. എന്നാൽ അമ്മ വീട്ടില്‍ കയറുന്നത് തടഞ്ഞിട്ടില്ലെന്നാണ് അറസുകുമാറിന്റെ വിശദീകരണം.

മകൻ രണ്ട് പ്രാവശ്യം തല്ലിയെന്ന് കമല ചെല്ലപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കട്ടിലിൽ കിടന്ന തന്നെ കാലിൽ കൂട്ടിപ്പിടിച്ച് വലിച്ചുവെന്നും കൈകൾ കൂട്ടിപ്പിടിച്ചുവെന്നും ആരോപണമുണ്ട്. ഒരു പ്രാവശ്യം മകൻ നാല് കസേരയെടുത്ത് തന്റെ തലയ്ക്ക് നേരെ എറിഞ്ഞു. അവൻ വരുന്നത് കാണുന്പോ തന്നെ താൻ പേടിച്ച് വിറക്കും. തനിക്ക് മകനെ ഭയമാണെന്നും കമല പറയുന്നു. തന്റെ ഭ‍ര്‍ത്താവ് പണികഴിപ്പിച്ച വീട്ടിൽ പോയി താമസിക്കണമെന്നും അവിടെ കിടന്ന് മരിക്കണമെന്നും കമല പറയുന്നു.

കമല അഞ്ചുവര്‍ഷമായി ക്യാന്‍സര്‍ രോഗിയാണ്. ഇപ്പോള്‍ എഴുന്നേൽക്കാൻ പോലുമാവില്ല. രോഗത്തിന്‍റെ കുടത്ത വേദനക്കിടയിലും മകന്‍റെ ക്രൂരതമൂലം പലതവണ മരണത്തെ മുഖാമുഖം കണ്ടു. ഒടുവില്‍ പെണ്‍മക്കളെയും സഹോദരങ്ങളെയും വിളിച്ച് കാര്യം പറഞ്ഞു. പിന്നീട് മകളുടെ വീട്ടിലേക്ക് മാറി. തിരികെ എത്തിയപ്പോഴാണ് മകന്‍ അറസുകുമാര്‍ വീട്ടില്‍ കയറ്റാതായത്. ഒടുവില്‍ മെയിന്‍റനന്‍സ് ട്രൈബ്യൂണലിനെ സമീപിച്ചു. ആംബുലന്‍സിലാണ് മുവാറ്റുപുഴ ആര്‍ഡിഒ ഓഫീസിലെത്തി കമല മോഴി നല്‍കിയത്.

കമല സ്വന്തം വീട്ടില്‍ കയറുന്നത് മകന്‍ ആറസുകുമാര്‍ തടയരുതെന്നും അങ്ങനെയുണ്ടായാല്‍ പോത്താനിക്കാട് പോലീസ് ഇടപടെണമെന്നും മുവാറ്റുപുഴ ആര്‍ഡിഓ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവും മകന്‍ അനുസരിക്കുന്നില്ലെന്നാണ് കമലയുടെ പരാതി. സംരക്ഷണത്തിലായി പോലീസിനെ സമീപിച്ചിരിക്കുകയാണ് ഈ 83 കാരിയും മുന്നു പെണ്‍മക്കളും. 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം