ബെംഗളൂരുവിൽ പോകണമെന്ന് വീട്ടിൽ പറഞ്ഞപ്പോൾ പറ്റില്ലെന്ന് അമ്മ, പിന്നാലെ മരത്തിൽ വലിഞ്ഞുകയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി, തന്ത്രപൂർവം ഇറക്കി ഫയർഫോഴ്സ്

Published : May 09, 2026, 03:14 PM IST
 threatens by climbing a tree

Synopsis

ബെംഗളുരു യാത്രയ്ക്ക് അമ്മ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് യുവാവ് 30 അടി ഉയരമുള്ള മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സേന ഇയാളെ സാഹസികമായി രക്ഷപ്പെടുത്തി 

തിരുവനന്തപുരം: ബെംഗളുരു യാത്രയ്ക്ക് അമ്മ അനുമതി നൽകാത്തതിൽ മനംനൊന്ത് 30 അടി ഉയരമുള്ള മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സേന സാഹസികമായി രക്ഷപ്പെടുത്തി. കോട്ടുകാൽ പയറുമൂട് സ്വദേശിയായ ഇരുപത് വയസുകാരനാണ് ഇന്നലെ രാത്രി നാട്ടുകാരെയും ഉദ്യോഗസ്ഥരെയും മുൾമുനയിൽ നിർത്തിയത്.

രാത്രി 9 മണിയോടെ പയറുമൂടിലെ ആളൊഴിഞ്ഞ പുരയിടത്തിലുള്ള അഞ്ഞിലിമരത്തിലാണ് യുവാവ് കയറിയത്. ബംഗളുരു പോകാൻ അമ്മ സമ്മതിക്കാത്തതായിരുന്നു യുവാവിനെ പ്രകോപിപ്പിച്ചത്. പൊലീസും നാട്ടുകാരും ബന്ധുക്കളും മണിക്കൂറുകളോളം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് താഴെയിറങ്ങാൻ തയ്യാറായില്ല. തുടർന്ന് ഫയർഫോഴ്സ് സഹായം തേടുകയായിരുന്നു.സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന മരത്തിന് താഴെ റെസ്ക്യൂ നെറ്റ് വിരിച്ച ശേഷം ലാഡർ ഉപയോഗിച്ച് മരത്തിന് മുകളിലെത്തി.

മണിക്കൂറുകളോളം മരത്തിന് മുകളിൽ ഇരുന്നതിനാൽ അവശനായ യുവാവിനോട് വെള്ളം നൽകാമെന്ന് സേനാംഗങ്ങൾ പറഞ്ഞു. ഇത് വിശ്വസിച്ച് മുക്കാൽ മണിക്കൂറിന് ശേഷം വെള്ളം വാങ്ങാനായി ലാഡറിലൂടെ താഴേക്ക് ഇറങ്ങിയ ഇയാളെ സേനാംഗങ്ങൾ തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു.തുടർന്ന് പൊലീസിന് കൈമാറിയ യുവാവിനെ ശാരീരിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശരത്ചന്ദ്രന്‍റെ നേതൃത്വത്തിൽ ഓഫീസർമാരായ സന്തോഷ് കുമാർ, ഹരിദാസ്, അനുരാജ്, അനീഷ്, സാജൻ, രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഫ്ലക്സ് വെക്കലും നശിപ്പിക്കലുമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്', മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ടി സിദ്ദിഖ്
സ്ത്രീകൾ കാത്തിരുന്ന സൗജന്യ ബസ് യാത്ര; ജെൻഡര്‍ ടിക്കറ്റിങ് തുടങ്ങി കെഎസ്ആർടിസി, ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും