മോട്ടോര്‍ നിയമം: പൊലീസ് സ്റ്റേഷനുകളില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ക്ക് ട്രാഫിക് ബ്രാഞ്ചിന്‍റെ ചുമതല

Published : Sep 21, 2019, 08:49 AM IST
മോട്ടോര്‍ നിയമം: പൊലീസ് സ്റ്റേഷനുകളില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ക്ക് ട്രാഫിക് ബ്രാഞ്ചിന്‍റെ ചുമതല

Synopsis

ട്രാഫിക് വിഭാഗം ഇല്ലാത്ത സ്ഥലങ്ങളില്‍ ലോക്കല്‍ പൊലീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തലത്തിലും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥനാണ് ഈ അധികാരം ഉള്ളത്. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കിള്‍ സംവിധാനം നിലവില്‍ ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലും സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ട്രാഫിക് ബ്രാഞ്ച് എസ് ഐ ആയി നാമനിര്‍ദ്ദേശം ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. പരിഷ്കരിച്ച മോട്ടോര്‍ വാഹന നിയമ പ്രകാരം പൊലീസില്‍ ട്രാഫിക് ബ്രാഞ്ചിലെ എസ് ഐയ്ക്കും മുകളിലുള്ള ഓഫീസര്‍മാര്‍ക്കുമാണ് കുറ്റകൃത്യങ്ങള്‍ രാജിയാക്കുന്നതിന് (കോമ്പൗണ്ട് ചെയ്യുന്നതിന്) അധികാരം നല്‍കിയിട്ടുള്ളത്. 

ട്രാഫിക് വിഭാഗം ഇല്ലാത്ത സ്ഥലങ്ങളില്‍ ലോക്കല്‍ പൊലീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തലത്തിലും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥനാണ് ഈ അധികാരം ഉള്ളത്. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കിള്‍ സംവിധാനം നിലവില്‍ ഇല്ല. പ്രധാന നഗരങ്ങളില്‍ പ്രത്യേക ട്രാഫിക് സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും മറ്റു പൊലീസ് സ്റ്റേഷനുകളില്‍ ചെറിയ ട്രാഫിക് ബ്രാഞ്ച് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

ഇവയെ പൊലീസ് സ്റ്റേഷനുകളിലെ പ്രത്യേകവിഭാഗമായി പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു സബ് ഇന്‍സ്പെക്ടറെ ട്രാഫിക് ബ്രാഞ്ച് എസ്ഐ ആയി നാമനിര്‍ദ്ദേശം ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഹൈവേ പൊലീസ്, ഇന്‍റര്‍സെപ്റ്റര്‍ വാഹനങ്ങള്‍, ട്രാഫിക്കുമായി ബന്ധപ്പെട്ട മറ്റു പൊലീസ് യൂണിറ്റുകള്‍ എന്നിവയിലെ തത്തുല്യ ഓഫീസര്‍മാരും പൊലീസിന്‍റെ ട്രാഫിക് ബ്രാഞ്ചിന്‍റെ ഭാഗമായതിനാല്‍ അവര്‍ക്കും ശിക്ഷകള്‍ രാജിയാക്കാന്‍ (കോമ്പൗണ്ട് ചെയ്യാന്‍) അധികാരം ഉണ്ടായിരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് മുതൽ; സംസ്ഥാന സര്‍ക്കാരിന്‍റെ വാദം മെയ് നാലിനുശേഷം
കൊടുംവരൾച്ച തിരുവനന്തപുരം നഗരത്തിന്‍റെ കുടിവെളളം മുട്ടിക്കുമോ? നഗരത്തിലേക്ക് വെള്ളമെത്തുന്ന പേപ്പാറ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു