പാലക്കാട് 10 ദിവസത്തെ പരിശോധന; 72 വാഹനങ്ങളുടെ വേ​ഗപ്പൂട്ടിൽ ക്രമക്കേട്; 6 ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി

Published : Oct 17, 2022, 10:10 AM ISTUpdated : Oct 17, 2022, 10:17 AM IST
പാലക്കാട് 10 ദിവസത്തെ പരിശോധന; 72 വാഹനങ്ങളുടെ വേ​ഗപ്പൂട്ടിൽ ക്രമക്കേട്; 6 ഡ്രൈവർമാരുടെ ലൈസൻസ്  റദ്ദാക്കി

Synopsis

72 വാഹനങ്ങളിൽ വേഗപ്പൂട്ടിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ഇതുവരെയുള്ള പരിശോധനയ്ക്കിടെ ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

പാലക്കാട്: വാഹന പരിശോധന കർശനമായി തുടരുന്ന പാലക്കാട് ജില്ലയിൽ 2 ബസ്സുകളുടെ കൂടി ഫിറ്റ്നസ് റദ്ദാക്കി. ഇതോടെ ഫിറ്റ്നസ് റദ്ദാക്കിയ ആകെ ബസ്സുകളുടെ എണ്ണം അഞ്ചായി. ഇന്നലെ ദേശീയ പാതയിൽ ആയിരുന്നു എൻഫോഴ്സ്മെൻറ് പരിശോധന. പരിശോധന തുടങ്ങിയിട്ട് പത്തുനാൾ കഴിഞ്ഞു. 72 വാഹനങ്ങളിൽ വേഗപ്പൂട്ടിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ഇതുവരെയുള്ള പരിശോധനയ്ക്കിടെ ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

ബസുകളിൽ പരിശോധന തുടരുന്നു: ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസി ബസിനും പിഴയിട്ടു

വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ വാഹന പരിശോധന നടപടികൾ  കർശനമാക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. നിയമ​ലംഘനം നടത്തിയ ടൂറിസ്റ്റ് ബസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾക്ക് നേരെ എംവിഡി നടപടി എടുത്തു. വടക്കഞ്ചേരി അപകടത്തിന് ശേഷം മാത്രം കണ്ടെത്തിയത് 4,472 നിയമ ലംഘനങ്ങളാണ്. ഒക്ടോബർ എട്ട് മുതൽ 12 വരെയുള്ള കാലയളവിലാണ് ഈ കണക്ക്. ഇതുവരെ 75,7300  രൂപ പിഴ ഈടാക്കി. അതുപോലെ തന്നെ 263 വാഹനങ്ങളുടെ ഫിറ്റ്നെസ് റദ്ദാക്കി. 108 ​ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്തു. നിരത്തിലിറക്കാൻ യോഗ്യതയില്ലാത്ത 7 വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും റദ്ദാക്കി.

ബസുകളിലെ പരസ്യം നീക്കാനുള്ള ഉത്തരവ്;  പ്രതിസന്ധികളിൽ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിക്ക് ഇരുട്ടടി 

നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസുകളിലെ വിനോദയാത്രയും മോട്ടോർ വാഹനവകുപ്പ് തടഞ്ഞിരുന്നു. വാഹനങ്ങളിലെ വേഗപ്പൂട്ടുകളിൽ കൃത്രിമം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു.  സംസ്ഥാനത്തെ 86 ആർടിഒ ഓഫീസുകളുടെയും പരിധിയിലെ ടൂറിസ്റ്റ്, സ്വകാര്യ ബസ്സുകളുടെ ചുമതല ഉദ്യോഗസ്ഥർക്ക് നൽകും. ക്രമക്കേട് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയാകും. ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകും. വാഹനങ്ങളിൽ മൂന്ന് തലത്തിലുള്ള പരിശോധനയാകും ഇനി കേരളത്തിലുണ്ടാകുക എന്നു അദ്ദേഹം പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ