വായിലെ കാൻസർ മൂർച്ഛിച്ചു, ഭക്ഷണം കഴിക്കാൻ പോലും ആകുന്നില്ല; 'നന്ദു' കടുവക്ക് ദയാവധം

Published : Sep 10, 2026, 03:37 PM IST
Puthur park

Synopsis

മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ സുവോളജിക്കൽ പാർക്ക് വളപ്പിൽ സംസ്‌കരിച്ചു.

തൃശൂർ: സുവോളജിക്കൽ പാർക്കിൽ പരിചരണത്തിലായിരുന്ന 'നന്ദു' എന്ന ആൺകടുവയുടെ ദയാവധം നടത്തി. വയനാട്ടിൽ നിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച നന്ദുവിന് വായയിൽ ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. വിദഗ്ദ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നൽകിയിരുന്നെങ്കിലും രോഗം മൂർച്ഛിക്കുകയും കടുവക്ക് ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത വിധം ആരോഗ്യനില വഷളാവുകയും ചെയ്തു.

രോഗത്തിന്റെ തീവ്രത മൂലം കടുവ അനുഭവിച്ച കടുത്ത വേദന കണക്കിലെടുത്തും ആരോഗ്യനിലയിൽ പുരോഗതിക്ക് സാധ്യതയില്ലെന്ന വെറ്ററിനറി വിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ ഉത്തരവ് പ്രകാരമാണ് ദയാവധം നടത്തിയത്. തുടർന്ന് മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ സുവോളജിക്കൽ പാർക്ക് വളപ്പിൽ സംസ്‌കരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാർ അറിയാതെ ബാർ ലൈസൻസ്; എറണാകുളം, കോട്ടയം എക്സൈസ് ഡെ. കമ്മീഷണർമാർക്ക് സസ്പെൻഷൻ
റോജി എം ജോണിനെ തടഞ്ഞ സംഭവം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്, കാലടിയിലെ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാമെന്ന് കോടതി