കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ ബ്ലോക്ക് പ്രസിഡൻ്റ് ആക്കാൻ നീക്കം; വേങ്ങര മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം ബഹളത്തിൽ കലാശിച്ചു

Published : Aug 20, 2026, 01:07 PM IST
pk kunjalikkutty

Synopsis

പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ ബ്ലോക്ക് പ്രസിഡൻ്റ് ആക്കാനുള്ള നീക്കത്തിനെതിരെ വേങ്ങര മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗത്തിൽ ബഹളം. പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു പികെ അബൂത്വാഹിറിനെ വേങ്ങര ബ്ലോക്ക് പ്രസിഡൻ്റാക്കാനുള്ള നീക്കമാണ് ബഹളത്തിൽ കലാശിച്ചത്.

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ ബ്ലോക്ക് പ്രസിഡൻ്റ് ആക്കാനുള്ള നീക്കത്തിനെതിരെ വേങ്ങര മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗത്തിൽ ബഹളം. പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു പികെ അബൂത്വാഹിറിനെ വേങ്ങര ബ്ലോക്ക് പ്രസിഡൻ്റാക്കാനുള്ള നീക്കമാണ് ബഹളത്തിൽ കലാശിച്ചത്. പുതിയ പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗം ബഹളം കാരണം അവസാനിപ്പിക്കുകയായിരുന്നു. നന്ദി പറയാൻ സമ്മതിക്കാതെ അംഗങ്ങൾ ഇറങ്ങിപ്പോവുകയായിരുന്നു. പികെ അബൂ ത്വാഹിറിന് പ്രസിഡന്റ് സ്ഥാനം നൽകാൻ സംസ്ഥാന നേതൃത്വം കത്ത് നൽകിയിരുന്നു. നിരീക്ഷകനായ എംകെ ബാവ കത്ത് വായിച്ചതോടെ ബഹളം രൂക്ഷമായി. മണ്ഡലം സെകട്ടറി ഇകെ സുബൈർ മാസ്റ്ററെ ബ്ലോക്ക് പ്രസിഡൻ്റാക്കണമെന്നാവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം യോഗത്തിൽ അംഗങ്ങൾ പാസാക്കി. ഓഗസ്റ്റ് 22 നാണ് ബ്ലോക്ക് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓണക്കാലത്ത് ജോലി ചെയ്യുന്ന പൊലീസുകാർക്ക് ആശ്വാസ പ്രഖ്യാപനവുമായി ആഭ്യന്തരവകുപ്പ്; 500 രൂപ അലവൻസ് 1000 രൂപയാക്കി
അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു; മൂന്ന് മാസത്തെ പെൻഷൻ വിതരണം ഇന്ന് മുതൽ