എം ആർ അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമിച്ചു; ഹർഷിത അട്ടല്ലൂരി ട്രാഫിക് ഐജി

Published : Mar 14, 2026, 05:24 PM ISTUpdated : Mar 14, 2026, 05:51 PM IST
mr ajithkumar

Synopsis

കേഡർ തസ്തികകളിൽ നിലവിൽ തുടരുന്ന ഐ.എ.എസ്. ഇല്ലാത്തവർ സ്ഥാനമൊഴിയണമെന്നും ട്രിബ്യൂണലിന്‍റെ ഉത്തരവിലുണ്ട്. ഇതോടെയാണ് എം ആർ അജിത് കുമാറിന് സ്ഥാനം നഷ്ടപ്പെട്ടത്.

തിരുവനന്തപുരം:  എം ആര്‍ അജിത് കുമാറിനെ ബെവ്കോ സിഎംഡിയായി നിയമിച്ചു. നിലവിൽ എം ഡിയായ ഐ ജി ഹര്‍ഷിത അട്ടല്ലൂരിയെ ട്രാഫിക് ഐ ജിയാക്കി. എക്സൈസ് കമ്മീഷണര്‍, ബെവ്കോ ചെയര്‍മാൻ എന്നീ പദവികള്‍ വഹിക്കുകയായിരുന്ന അജിത് കുമാറിനെ കഴിഞ്ഞ ദിവസം എക്സൈസ് കമീഷണര്‍ പദവിയില്‍ നിന്ന് നീക്കിയിരുന്നു. ഐ എസ് എസ് കേഡര്‍ പോസ്റ്റുകളിൽ ഐ എ എസുകാര്‍ അല്ലാത്തവരെ നിയമിക്കരുതെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവ് കണക്കിലെടുത്തായിരുന്നു സര്‍ക്കാരിന്‍റെ നടപടി. ഇതേ തുടര്‍ന്നാണ് അജിത് കുമാറിന് ബെവ്കോയുടെ പൂര്‍ണ ചുമതല കൈമാറുന്നത്. അതേ സമയം, വിമര്‍ശനങ്ങള്‍ ഭയന്ന അജിത് കുമാറിന് പൊലീസ് സേനയിൽ പദവി നല്‍കിയില്ല എന്നത് ശ്രദ്ധേയമാണ്.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`ഷാനവാസ് പാദൂരിനെ പൊതുസ്വതന്ത്രനാക്കി നിർത്തൂ'; പിന്തുണയുമായി ജനകീയ മുന്നണി യോഗം
ആര്യയുടെ മാതൃക പിന്തുടർന്നു, വാക്കുപാലിച്ച് തിരുവനന്തപുരം മേയർ; ആറ്റുകാൽ പൊങ്കാല ചുടുകട്ടകൾ വിതരണം ചെയ്തു