
കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പലിലെ ഇന്ധനം പൂർണ്ണമായി നീക്കം ചെയ്തെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥൻ അറിയിച്ചു. ഹോട്ട് ടാപ്പിങ്ങിലൂടെയാണ് കപ്പലിനുള്ളിലെ ഇന്ധനം പൂർണമായും നീക്കം ചെയ്തത്. മുങ്ങിയ കപ്പൽ പുറത്തെടുക്കാനുള്ള തീവ്രശ്രമം തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ചിലവേറിയ നടപടിയാണ്. കപ്പൽ കമ്പനിക്ക് തന്നെയാണ് ഇത് നീക്കാനുള്ള ഉത്തരവാദിത്വം. കപ്പൽ മുങ്ങിയത് കപ്പൽ ചാലിൽ അല്ലാത്തിനാൽ ഗതാഗതത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരം സംബന്ധിച്ചുള്ളത് കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാൽ പ്രതികരിക്കാനില്ലെന്നും ശ്യാം ജഗന്നാഥൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam