വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം: കോൺഗ്രസ് കൗൺസിലറെ പ്രതി ചേർക്കും, സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് പൊലീസ്

Published : Oct 10, 2025, 02:30 PM IST
congress jose franklin

Synopsis

ആത്മഹത്യാ കുറിപ്പിൽ പരാമർശമുളള ജോസ് ഫ്രാങ്ക്ളിനെതിരെയാണ് പ്രേരണാക്കുറ്റം ചുമത്തുക. വായ്പ ശരിയാക്കാമെന്ന രീതിയിൽ സമീപിച്ച് നിരന്തരം കൗൺസിലർ മോശമായി പെരുമാറിയെന്നാണ് മക്കൾക്കെഴുതിയ ആത്മഹത്യാ കുറിപ്പിൽ പരാമർശമുളളത്. 

‌തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബേക്കറി ഉടമയായ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് കൗൺസിലറെ പ്രതി ചേർക്കും. ആത്മഹത്യാ കുറിപ്പിൽ പരാമർശമുളള ജോസ് ഫ്രാങ്ക്ളിനെതിരെയാണ് പ്രേരണാക്കുറ്റം ചുമത്തുക. വായ്പ ശരിയാക്കാമെന്ന രീതിയിൽ സമീപിച്ച് നിരന്തരം കൗൺസിലർ മോശമായി പെരുമാറിയെന്നാണ് മക്കൾക്കെഴുതിയ ആത്മഹത്യാ കുറിപ്പിൽ പരാമർശമുളളത്. ഫോൺ രേഖകളും ഇയാളുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. അമ്മയെ ജോസ് ഫ്രാങ്ക്ളിൻ ശല്യം ചെയ്തിരുന്നതായി മകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നെയ്യാറ്റിൻകര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കോൺഗ്രസ് നേതാവുമാണ് ജോസ് ഫ്രാങ്ക്ളിൻ. എന്നാൽ ആരോപണം ജോസ് ഫ്രാങ്ക്ലിൻ നിഷേധിച്ചു. സഹായിക്കുക മാത്രമാണ് ചെയ്തതെന്നാണ് വാദം. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മ പൊള്ളലേറ്റു മരിച്ചത്. വീട്ടിലെ പാചകവാതക സിലിണ്ടറിൽ നിന്ന് ഇന്ധനം ചോർന്നു മരിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കുറിപ്പ് കണ്ടെടുത്തതോടെയാണ് ആത്മഹത്യ എന്ന നിഗമനത്തിൽ എത്തിയത്. മൂന്നുമാസം മുമ്പ് വീട്ടമ്മ ഒരു ബേക്കറി തുടങ്ങിയിരുന്നു. ജോസ് ഫ്രാങ്കളിൻ പ്രസിഡന്‍റ് ആയ സൊസൈറ്റി വഴി വീട്ടമ്മ വായ്പയ്ക്ക് ശ്രമിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

Malayalam News live: നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
തദ്ദേശപ്പോര്: ആദ്യഘട്ട പോളിങ് നാളെ നടക്കും; പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക പൊലീസ് സുരക്ഷ