എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും; ഹരിത വിഷയത്തിൽ പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്‍റ് യോഗത്തിനെത്തും

Published : Feb 13, 2022, 12:16 AM IST
എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും; ഹരിത വിഷയത്തിൽ പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്‍റ് യോഗത്തിനെത്തും

Synopsis

കോടതി വിധിയുടെ പകർപ്പ് സംഘടനാ ഭാരവാഹികൾക്കാർക്കും കിട്ടിയിട്ടില്ലെന്നും ഷൈജലിനെ പങ്കെടുപ്പിക്കാൻ സാധിക്കില്ലെന്നുമാണ് എം എസ് എഫിന്‍റെയും മുസ്ലിം ലീഗ് നേതാക്കളുടെയും നിലപാട്  

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കോഴിക്കോട് ചേരും. ഹരിത വിഷയത്തിൽ പരാതിക്കാർക്കൊപ്പം നിന്നതിന് പുറത്താക്കപ്പെട്ട മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി പി ഷൈജൽ ഇന്നത്തെ യോഗത്തിനെത്തും. പുറത്താക്കിയ നടപടിക്കെതിരെ  ഷൈജൽ  കൽപ്പറ്റ മുൻസിഫ് കോടതിയിൽ നിന്ന്  സ്റ്റേ നേടിയിരുന്നു. കോടതി ഉത്തരവോടെയാണ് ഷൈജൽ യോഗത്തിനെത്തുക.

എന്നാൽ കോടതി വിധിയുടെ പകർപ്പ് സംഘടനാ ഭാരവാഹികൾക്കാർക്കും കിട്ടിയിട്ടില്ലെന്നും ഷൈജലിനെ പങ്കെടുപ്പിക്കാൻ സാധിക്കില്ലെന്നുമാണ് എം എസ് എഫിന്‍റെയും മുസ്ലിം ലീഗ് നേതാക്കളുടെയും നിലപാട്. ഷൈജൽ യോഗത്തിനെത്തിയാൽ തടയാനും സാധ്യതയുണ്ട്. രാവിലെ പത്തുമണിക്ക് കോഴിക്കോട് എം എസ് എഫ് സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം.  അച്ചടക്ക ലംഘനം കണ്ടെത്തിയാണ് ഷൈജലിനെ  എം എസ് എഫിൽ നിന്നും , ലീഗിന്‍റെ പ്രാഥമികാംഗത്വത്തിൽ  നിന്ന് പുറത്താക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അർണബ്' ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറും, കടുത്ത ജാ​ഗ്രത, 53 ട്രെയിനുകൾ റദ്ദാക്കി
ചേരാനെല്ലൂർ ബെൻസ് അപകടം; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി, കുറ്റക്കാർ ആരായാലും കർശന നടപടിയെന്ന് ഉറപ്പ്