പുറത്താക്കും മുന്നേ രാജി; ഗവർണർക്ക് രാജിക്കത്ത് നൽകി ഓപ്പൺ സർവകലാശാലാ വിസി മുബാറക് പാഷ

Published : Feb 24, 2024, 04:53 PM ISTUpdated : Feb 24, 2024, 05:05 PM IST
പുറത്താക്കും മുന്നേ രാജി; ഗവർണർക്ക് രാജിക്കത്ത് നൽകി ഓപ്പൺ സർവകലാശാലാ വിസി മുബാറക് പാഷ

Synopsis

ഹിയറിങ്ങിന് മുൻപ് തന്നെ വിസി ഗവർണർക്ക് രാജിക്കത്ത് നൽകി.  രാജിക്കത്തിൽ ഗവർണർ തീരുമാനം എടുത്തില്ല. 

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായ മുബാറക് പാഷാ ഗവർണർക്ക് രാജിക്കത്ത് നൽകി. പുറത്താക്കൽ നടപടിയുടെ ഭാഗമായി മുബാറക് പാഷാ അടക്കം നാല് വി സിമാരിൽ നിന്ന് ഗവർണർ ഇന്ന് ഹിയറിങ്ങ് നടത്താൻ തീരുമാനിച്ചിരുന്നു. ഹിയറിങ്ങിന് മുൻപ് തന്നെ വിസി ഗവർണർക്ക് രാജിക്കത്ത് നൽകി.  രാജിക്കത്തിൽ ഗവർണർ തീരുമാനം എടുത്തില്ല. 

പുറത്താക്കൽ നടപടിയുടെ ഭാഗമായാണ് നാല് വി സിമാരിൽ നിന്നും ഗവർണർ ഇന്ന് ഹിയറിങ്ങ് നടത്തിയത്. കാലിക്കറ്റ്, സംസ്‌കൃതം, ഡിജിറ്റൽ, ഓപ്പൺ സർവ്വകലാശാല വിസിമാരോട് രാജ് ഭവനിൽ നേരിട്ട് ഹാജരാകാനായിരുന്നു നിർദ്ദേശം. ഇവരിൽ ഡിജിറ്റൽ സർവകലാശാല വിസിയും കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ട് ഹാജരായി. സംസ്‌കൃതം സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനിൽ ഹാജരായി. ഹിയറിങ്ങിൽ യുജിസി ജോയിന്റ് സെക്രട്ടറിയും പങ്കെടുത്തു. മൂന്നു വിസിമാർക്കും യുജിസി റെഗുലേഷൻ പ്രകാരമുളള യോഗ്യതയില്ലെന്ന് യുജിസി പ്രതിനിധി ചൂണ്ടിക്കാട്ടി. വിസിമാരുടെ നിയമം തുടരണോ എന്നതിൽ ഗവർണ്ണറുടെ നിലപാട് നിർണ്ണായകമാണ്. 

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലായ് 1 മുതല്‍ പ്രാബല്യത്തില്‍
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച ജാമ്യ ഹർജിയിൽ ശനിയാഴ്ച വിധി പറയും
ശബരിമല സ്വർണക്കൊള്ള: യൂത്ത് കോൺഗ്രസിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം; പ്രവർത്തകരോട് പിരിഞ്ഞുപോകാൻ പൊലീസ് നിർദേശം