എം പി സ്ഥാനം പുനഃസ്ഥാപിക്കാത്തതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് മുഹമ്മദ് ഫൈസൽ

Published : Mar 25, 2023, 10:00 PM IST
എം പി സ്ഥാനം പുനഃസ്ഥാപിക്കാത്തതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് മുഹമ്മദ് ഫൈസൽ

Synopsis

അയോഗ്യത നീങ്ങിയിട്ടും എംപി സ്ഥാനം പുനസ്ഥാപിച്ചില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.

ദില്ലി : എം പി സ്ഥാനം പുനഃസ്ഥാപിക്കാത്തതിനെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ച് മുഹമ്മദ് ഫൈസൽ. ലോക്സഭാ സെക്രട്ടറിയേറ്റിനെ എതിർകക്ഷിയാക്കി കോടതിയലക്ഷ്യ ഹർജി സമർപിച്ചു. അയോഗ്യത നീങ്ങിയിട്ടും എംപി സ്ഥാനം പുനസ്ഥാപിച്ചില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. രണ്ട് പ്രധാനപ്പെട്ട ലോക്സഭ സെക്ഷനുകൾ ഇതുവഴി നഷ്ടമായെന്നും ഫൈസൽ പറയുന്നുതിങ്കളാഴ്ച്ച ഹർജി ചീഫ് ജസ്റ്റിസിന് മുന്നിൽ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്ങ് വി പരാമർശിക്കും. അഭിഭാഷകൻ കെ ആർ ശശി പ്രഭുവാണ് ഹർജി ഫയൽ ചെയ്തത്. 

Read More : ലോക്സഭാ അം​ഗത്വം പുനഃസ്ഥാപിച്ചില്ല, ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിലേക്ക്

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം