
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൊവിഡിന് മുമ്പുള്ള കണക്കുകളെ മറികടന്ന് 2023ല്‍, 2.25 കോടിയിലധികം വിനോദസഞ്ചാരികളുടെ വരവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി അറിയിച്ചു.
മുഹമ്മദ് റിയാസ് പറഞ്ഞത്: 'മഹാമാരിയുടെ കാലത്തെ വെല്ലുവിളികള്‍ക്കു ശേഷം അസാധാരണമായ തിരിച്ചുവരവ് നടത്തി കേരളം. കണക്കുകള്‍ പ്രകാരം കേരളത്തില്‍ ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കൊവിഡിന് മുമ്പുള്ള കണക്കുകളെ മറികടന്ന് 2023ല്‍, 2.25 കോടിയിലധികം വിനോദസഞ്ചാരികളുടെ വരവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021നെ അപേക്ഷിച്ച് 2022ല്‍, സന്ദര്‍ശകരുടെ വരവില്‍ ഇരട്ടിയിലധികം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2022നെ അപേക്ഷിച്ച് 17% വര്‍ദ്ധനവോടെ 2023 ട്രെന്‍ഡ് തുടര്‍ന്നു. ഈ കണക്കുകള്‍ കേരളത്തിന്റെ അഭിവൃദ്ധി പ്രാപിക്കുന്ന ടൂറിസം വ്യവസായത്തിന്റെ യഥാര്‍ത്ഥ കഥ പറയുന്നു.'
'സുരഭി മുൻപും നിരവധി തവണ സ്വർണം കടത്തി, നിര്‍ണായക വിവരങ്ങള്‍'; കൂടുതല്‍ അറസ്റ്റ് ഉടനെന്ന് ഡിആർഐ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam