മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയവർക്കായി തിരച്ചിൽ; പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ പൊലീസ്

Published : Apr 11, 2023, 06:41 AM IST
മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയവർക്കായി തിരച്ചിൽ; പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ പൊലീസ്

Synopsis

മാസങ്ങൾക്ക് മുമ്പ് ഷാഫിയെ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു

കോഴിക്കോട്: താമരശ്ശേരി പരപ്പൻ പൊയിലിൽ നിന്നും പ്രവാസിയായ മുഹമ്മദ് ഷാഫിയെ തട്ടികൊണ്ടു പോയ കേസിൽ പ്രതികളിൽ ഒരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കുന്നു. സംഭവത്തിൽ പ്രധാന ദൃക്സാക്ഷിയായ ഷാഫിയുടെ ഭാര്യ നൽകുന്ന വിവരം അനുസരിച്ചാണ് രേഖചിത്രം തയ്യാറാക്കുന്നത്. സംഭവത്തിന് രണ്ടു ദിവസം മുമ്പ് ഷാഫിയെ അന്വേഷിച്ച് വീട്ടിൽ എത്തിയ ആളും നാലംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന ആളും, ഒന്നു തന്നെയാണെന്നാണ് വിവരം. മാസങ്ങൾക്ക് മുമ്പ് ഷാഫിയെ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ വയനാട് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ഒരു പ്രതി അജ്നാസിന് ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഘത്തെക്കുറിച്ച് കൂടുതൽ വിവരമുണ്ടെന്നാണ് സൂചന. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K